കടലമിട്ടായി കഴിക്കുകയാണെങ്കില്‍ അതു കോവില്‍പ്പട്ടി കടലമിട്ടായി തന്നെ ആയിരിക്കണമെന്ന് തമിഴ്നാട്ടിലെ സുഹൃത്തുക്കള്‍ പറയാറുണ്ട്.
കഴിഞ്ഞ ദിവസം കോവില്‍പ്പട്ടിയില്‍ നിന്നു കടലമിഠായി കഴിച്ചപ്പോളാണു സംഭവം ഇത്രത്തോളം രസകരമാണെന്നു മനസ്സിലായത്. തിരുനെല്‍വേലി എന്നു കേള്‍ക്കുമ്പോള്‍ തമിഴരുടെ മനസ്സില്‍ ഹല്‍വ കടന്നു വരുന്നതു പോലെയാണു കോവില്‍പ്പട്ടി എന്നു കേള്‍ക്കുമ്പോള്‍ കടലമിഠായി എന്നവര്‍ ചിന്തിക്കുന്നത്.
ഞങ്ങള്‍ സാധാരണ കപ്പലണ്ടി മിട്ടായി എന്നു വിളിക്കുന്ന കടലമിഠായി നന്നേ ചെറുതായിരിക്കുമ്പോള്‍ മുതല്‍ ധാരാളമായി കഴിച്ചിട്ടുണ്ട്. പക്ഷേ ഇവിടെ നിന്നു കഴിച്ച കടല മിഠായിക്കു മധുരം അല്‍പ്പം കുറയുമെങ്കിലും സ്വാദ് കുറെ ഏറും എന്നു മനസ്സിലായി.
കോവില്‍പ്പട്ടി ബ്ലോക്കിലെ ബോധവല്‍ക്കരണ പരിപാടികളുടെ അവസാന ദിവസം വെറുതെ ഒന്നു കറങ്ങാന്‍ ഇറങ്ങിയതായിരുന്നു. മാര്‍ക്കറ്റിനടുത്തുളള തെരുവിലെ നടരാജന്‍ കടയാണു നല്ല കടല മിഠായി കിട്ടുന്ന ഇടമെന്നു ലോഡ്ജിലെ ആളുകള്‍ പറഞ്ഞിരുന്നു.
ശേഷം പിന്നെ
എം. സ്മിതി
No comments:
Post a Comment