Tuesday, August 30, 2011

മേല്‍പത്തൂരില്‍ നിന്നു ഹോക്കിങിലേക്ക് എത്ര ദൂരം?

ഡോ. ഗിരിജാ വല്ലഭന്റെ സ്റ്റീവാന്‍ ഹോക്കിങ് വിമര്‍ശനം ( കലാകൗമുദി ലക്കം 1860) പലപ്പോഴും ശാസ്ത്രീയ അടിത്തറ ഇല്ലാത്തതായി പോകുന്നില്ലെ എന്നു സംശയം. 'ദ് ഗ്രാന്റ് ഡിസൈന്റെ' ഉള്ളടക്കമല്ല, അതിന്റെ പ്രകാശന വേളയില്‍ ഹോക്കിങ് നടത്തിയ ദൈവ വിരുദ്ധ പരാമര്‍ശങ്ങളാണു ഡോ. ഗിരിജാ വല്ലഭനെ കൂടുതല്‍ വിഷമിപച്ച്ചതെന്നു തോന്നുന്നു. ലൗ ഗെറിങ് സിന്‍ഡോം ബാധിച്ചിട്ടും പുസ്തക രചന നടത്തുന്നു എന്നതല്ല 'ബ്രീഫ് ഹിസ്റ്ററി ഓഫ് റ്റൈം' 60 ലക്ഷത്തിനു മേല്‍ കോപ്പികള്‍ വില്‍ക്കപ്പെടാന്‍ കാരണം.
ശൂന്യതയേയും മഹാവിസ്ഫോടനത്തേയും കുറിച്ചുള്ള വിവിധ കാഴ്ച്ചപ്പാടുകളും നിരീക്ഷണങ്ങളും കണ്ടെത്തലുകളും ശാസ്ത്രഞര്‍ അല്ലാത്തവര്‍ക്കും വായിച്ചു മനസ്സിലാക്കാനുതകും വിധം പ്രസിദ്ധീകരിച്ചു എന്നതാണു 'ബ്ലാക്ക് ഹോര്‍സ് ആന്റ് ബേബി യൂണിവേര്‍സ്' 'ബ്രീഫ് ഹിസ്റ്ററി ഓഫ് റ്റൈം', യൂണിവേര്‍സ് ഇന്‍ നട്ട് ഷെല്‍' തുടങ്ങിയ ഹോക്കിങ് രചനകളെ മറ്റുള്ളവര്‍ക്കു ചിന്തിക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ പിടിച്ചുയര്‍ത്തിയത്. സമയത്തിന്റെ ലഘു ചരിത്രം വായിക്കുമ്പോള്‍ മനസ്സില്‍ മേല്പ്പത്തൂര്‍ മാത്രം കടന്നു വരുന്നു എന്നതാണ് ഇവിടെ പ്രധാന പ്രശ്നം. ദൈവം എന്ന ആശയത്തിനെതിരെ നിരീക്ഷണങ്ങള്‍ നട്ത്തുമ്പോള്‍ ഹോക്കിങിനു നേര വാളോങ്ങുന്നതു എന്തിനാണ്?

No comments:

Post a Comment