Tuesday, August 30, 2011

അണ്ണാ ഹസാരെയുടെ രാഷ്ട്രീയം

അണ്ണാ ഹസാരെ അടക്കം ഈ സമരത്തില്‍ ഉള്ള പലരും നിയമം ഉണ്ടാക്കനുള്ള നമ്മുടെ ജനപ്രതിനിധികളുടെ കഴിവിനെ പരിഹസിക്കുകയാണെന്നു മറക്കരുത്. രാഷ്ട്രീയം പാപമാണെന്ന സന്ദേശം പ്രചരിപ്പിക്കുന്നവരാണ് ഇവരില്‍ ബഹു ഭൂരിപക്ഷവും എന്നതും മറക്കരുത്. ( അണ്ണാഹസാരേയും കൂട്ടരും നടത്തുന്നതും രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയല്ലേ എന്ന സംശയവും എനിക്കുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തനം എന്നല്ലാതെ മറ്റെന്തു പേരാണ് ഇതിനു നല്‍കുക? )അഴിമതിക്കെതിരായ പോരാട്ടങ്ങളെക്കുറിച്ചു കേള്‍ക്കുമ്പോള്‍ എനിക്കും ഹൃദയം തുടിക്കുന്നുണ്ട്. പക്ഷേ, ഈ അരാഷ്ട്രീയ സമൂഹ സൃഷ്ടി സമീപ ഭാവിയില്‍ ഉണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ആ തുടിപ്പു നിലക്കുന്നു.
ജയപ്രകാശ് നാരായണന്‍ നടത്തിയതു പോലുള്ള രാഷ്ട്രീയ നീക്കങ്ങളാണു അണ്ണാഹസാരെയും നടത്തേണ്ടത്. ഫാസ്റ്റ് ഫുഡ് കഴിക്കുമ്പോള്‍ നല്ല രസമായിരിക്കും. പക്ഷേ സമീപ ഭാവിയില്‍ തന്നെ അതിന്‍റെ പ്രശ്നങ്ങളും നമുക്കറിയാനാവും.
Fight against corruption is great thing. But we can’t allow a group of activists to dictate law making. The consequences will be worst than that of corruption. The wrong doings of legislators should be dealt with some other tactics.

അണ്ണാ ഹസാരെ തന്‍റെ ജന്‍‌മ നാട്ടില്‍ സൃഷ്ടിച്ച അല്‍‌ഭുതങ്ങള്‍ നമുക്കാര്‍ക്കും അവഗണിക്കാനാവില്ല. കുടിക്കാന്‍ ഒരു തുള്ളി വെള്ളം പോലും കിട്ടാതിരുന്ന ആ ഗ്രാമത്തില്‍ ആവിഷ്ക്കരിച്ച തണ്ണീര്‍ത്തട പദ്ധതി ഇന്നു രാജ്യത്തിനകത്തും പുറത്തും മാതൃകയാണ്. കുടിക്കാന്‍ മാത്രമല്ല, എല്ലാ ആവശ്യങ്ങള്‍ക്കും ഇന്നു വെള്ളം ലഭ്യമാണ്. വിവിധ കൃഷികള്‍, അതും ഉള്ളി ഉള്‍പ്പെടെ, അവിടെ വിജയകരമായി നടത്തുന്നു. കേരളത്തിലും തമിഴ് നാട്ടിലും ആശാസ്ത്രീയമായി തടയണകള്‍ നിര്‍മിച്ചു നടത്തുന്ന ധന ദൂര്‍ത്തു കാണുമ്പോള്‍ പലപ്പോഴും ഈ വിജയ കഥ എന്‍റെ മനസ്സിലേക്ക് ഓടി എത്താറുണ്ട്. ഈ രംഗത്തെ അണ്ണയുടെ വിജയത്തെക്കുറിച്ചു പഠിക്കാന്‍ നടത്തിയ ഒരു യാത്രയുടെ ഓര്‍മ്മകള്‍ ഇപ്പോഴും എന്‍റെ മനസ്സിലുണ്ട്.


See some pictures of our visit to Anna Hazare's village


എങ്കില്‍ തന്നെയും അദ്ദേഹത്തിന്‍റെ ചില നയങ്ങളോട് എനിക്കു വിയോജിപ്പു തന്നെയാണ്.

No comments:

Post a Comment