Tuesday, August 30, 2011

വീണ്ടും ഫോര്‍ട്ട്‌കൊച്ചി കടപ്പുറത്തേക്ക്

വീണ്ടും ഫോര്‍ട്ട്‌കൊച്ചി കടപ്പുറത്തേക്ക്

പുതുവര്‍ഷപ്പിറവി ആഘോഷിക്കാന്‍‌ ഇത്തവണ ഫോര്‍ട്ട്‌കൊച്ചി കടപ്പുറത്തായിരുന്നു പോക്ക്. കുറെയേറെ നാളുകള്‍ക്കു ശേഷമാണ് വര്‍ഷപ്പിറവി ആഘോഷിക്കാന്‍ അങ്ങു പോകുന്നത്. ഫോര്‍ട്ട്‌കൊച്ചയിലെ ആ പഴയ മനോഹര കടല്‍ത്തീരത്തിനെ കടലെടുത്തു കൊണ്ടു പോയെങ്കിലും പുതുവര്‍ഷപ്പിറവി ആഘോഷിക്കാന്‍‌ അര്‍ദ്ധരാത്രി കടപ്പുറത്തെത്തുന്ന കൊച്ചിക്കാരുടെ ആവേശത്തെ കവര്‍ന്നെടുക്കാന്‍‌ ആര്‍ക്കുമായിട്ടില്ല. ഉള്ള കടപ്പുറത്ത് ഓണം പോലെയോ ക്രിസ്മസ് പോലെയോ അല്ല, അതിനേക്കാളെല്ലാം ആവേശത്തോടെ നവവല്‍സരത്തിന്‍റെ വരവ് ആഘോഷിക്കാന്‍‌ അവര്‍ ഇന്നലെയും ഒഴുകി എത്തുന്നതു കാണാനായി. രാത്രി 12 മണിക്കുള്ള പപ്പാഞ്ഞി കരിക്കലിനു ശേഷം തിരിച്ചു സൗദി, തോപ്പും‌പടി, പള്ളൂരുത്തി എന്നിവിടങ്ങളീലൂടെ തിരിച്ചെത്തിയപ്പോള്‍‌ രണ്ടു മണി കഴിഞ്ഞു.
അതിനിടെ പാതിരാ കുര്‍ബാന നടക്കുന്ന സാന്താക്രൂസ് ബസലിക്ക വഴിയും പോയി. കുര്‍ബാനയ്ക്കൊന്നുമല്ല, വെറുതെ അതു വഴി പോയി എന്നു മാത്രം. പാതിരാകുര്‍ബാനയുടെ ഒരു രസം (എനിക്കു) കിട്ടുന്നത് ക്രിസ്മസിനും ഉയര്‍പ്പിനും മാത്രമാണ്.
"നീ എന്താണോ അതാവുക..........
നീ എന്താണോ അതായതിനു ശേഷം മാത്രം സ്വപ്നം കാണാന്‍‌ തുടങ്ങുക..."
കലാമിനേയും ലൂദര്‍ കിങിനേയും ബൈബിളിനേയും കോര്‍ത്തിണക്കി കുര്‍ബാന മധ്യേയുള്ള പാതിരിയുടെ പ്രസംഗം......രണ്ടോ മൂന്നോ മിനിറ്റു മാത്രമേ കേട്ടുള്ളൂ.
ഇപ്പോഴിതാ കൊച്ചിയിലെ പുതുവര്‍ഷാഘോഷങ്ങളില്‍ പങ്കെടുത്തവരെ ആകാശവാണി കൊച്ചി എഫ്.എമ്മിലെ സുഹൃത്ത് ഇന്‍റര്‍‌വ്യൂ ചെയ്യുന്നു. ഒരു കാര്യം മറന്നു-ഫോര്‍ട്ട്‌കൊച്ചിയില്‍ കഴിഞ്ഞ ദിവസം ചൂണ്ടയിടല്‍‌ മല്‍സരവും ഉണ്ടായിരുന്നു. (കടലിലെ മീനുകളെ മാത്രം പിടിക്കാനായുള്ള ചൂണ്ടയിടലായിരുന്നു കേട്ടോ) എന്തായാലും അന്നു തമിഴ്നാട്ടിലായിരുന്നതിനാല്‍‌ സംഭവം കാണാനായില്ല.
എം. സ്മിതി
01-01-2012

ദു:ഖങ്ങളെ കരിച്ചകറ്റി പുതുവര്‍ഷത്തെ സ്വാഗതം ചെയ്യാം

പപ്പാഞ്ഞി കരിക്കല്‍ പശ്ചിമ കൊച്ചിയിലെ പുതുവല്‍സരാഘോഷങ്ങളിലെ ഒഴിവാക്കാനാവാത്ത ഒരിനമാണ്‌. ഒരു വര്‍ഷം കടന്നു പോകുമ്പോള്‍‌ ആ വര്‍ഷത്തിലെ ദുഖങ്ങളെയെല്ലാം അതോടൊപ്പം പറഞ്ഞയക്കുന്നതിന്‍റെ പ്രതീകമായാണ് പശ്ചിമ കൊച്ചിയില്‍‌ പപ്പാഞ്ഞിയെ കരിക്കുന്നത്. പശ്ചിമ കൊച്ചിയെന്ന പഴയ ആ കൊച്ചിയും എറണാകുളവും എല്ലാം ചേര്‍ന്ന് ഇമ്മിക്കി വലിയ കൊച്ചിയായപ്പോള്‍‌ ഈ പപ്പാഞ്ഞിയും ലോക പ്രസിദ്ധമായ സാന്താക്ലോസും പലര്‍ക്കും പരസ്പരം മാറിപ്പോകാന്‍‌ തുടങ്ങി. ക്രിസ്മസ് തലേന്ന് സമ്മാനവുമായി വരുന്ന സാന്താ അപ്പൂപ്പനെ എന്തിനാണീ നവവല്‍സരപ്പിറവി വേളയില്‍‌ അഗ്നിക്കിരയാക്കുന്നതെന്നു വരെ ചോദിക്കുന്ന പുത്തന്‍ കൊച്ചിക്കാരെ ഇപ്പോള്‍ കാണാം. സാന്താ അപ്പൂപ്പനെയല്ല, പപ്പാഞ്ഞിയെ ആണു തങ്ങള്‍‌ കത്തിക്കുന്നതെന്ന് മട്ടാഞ്ചേരിയും ഫോര്‍ട്ട്കൊച്ചിയും പള്ളുരുത്തിയും കണ്ണമാലിയും എല്ലാം അടങ്ങിയ പശ്ചിമകൊച്ചിക്കാര്‍ക്കറിയാം.
ഡിസംബര്‍ 31 ന് രാത്രി 12 മണിക്ക് പശ്ചിമ കൊച്ചിയിലെമ്പാടുമായി ആയിരക്കണക്കിനു പപ്പാഞ്ഞികളെ കരിക്കും. തികച്ചും അനൗപചാരികമായ കൂട്ടങ്ങള്‍ രാത്രി പന്ത്രണ്ടു മണിക്ക് പപ്പാഞ്ഞികളെ കരിച്ച് പുതു വര്‍ഷത്തെ സ്വാഗതം ചെയ്യും. ഈ പപ്പാഞ്ഞികള്‍ കത്തി തുടങ്ങിയ ശേഷമായിരിക്കും പശ്ചിമ കൊച്ചിക്കാര്‍‌ എല്ലാവരോടും ഹാപ്പി ന്യൂ ഇയര്‍ വിളിച്ചു കൂകുന്നത്. ഇരുന്നൂറു വര്‍ഷത്തിലേറ നീണ്ടു നിന്ന പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ഇഗ്ലീഷ് ആധിപത്യങ്ങളുടെ ബാക്കി പത്രവും പ്രാദേശിക സംസ്ക്കാരവും എല്ലാം കൂടിക്കലര്‍ന്നതാണീ വ്യത്യസ്ഥമായ ആഘോഷത്തിന്‍റെ അടിത്തറ.
ഫോര്‍ട്ടുകൊച്ചി കടപ്പുറമായിരുന്നു എന്നും പപ്പാഞ്ഞി കരിക്കലിന്‍റെ പ്രധാന കേന്ദ്രം. കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരക്കണക്കിന് ആണും പെണ്ണൂം അര്‍ദ്ധരാത്രിയില്‍‌ അവിടെ തടിച്ചു കൂടുമായിരുന്നു. അതോടൊപ്പം ആയിരക്കണക്കിനു ചെറിയ പപ്പാഞ്ഞികള്‍‌ മറ്റു ഭാഗങ്ങളിലും കരിക്കും. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഫോര്‍ട്ട്കൊച്ചി ബീച്ച് കടലെടുത്തു പൊയ്ക്കൊണ്ടിരിക്കുകയാണല്ലോ. കടപ്പുറമില്ലാതെ എങ്ങനെ കടപ്പുറത്ത് പപ്പാഞ്ഞിയെ കരിക്കാന്‍? എങ്കിലും ലഭ്യമായ ചെറിയ പ്രദേശത്ത് ഇപ്പോഴും ഡിസംബര്‍ 31 നു രാത്രി 12 മണിക്കു പപ്പാഞ്ഞി കരിക്കല്‍‌ നടത്തുന്നു. ആയിരക്കണക്കിനു പേര്‍ ഇപ്പോഴും അതിനു സാക്ഷികളാകാന്‍‌ എത്തുന്നു. ഇത് ഇന്നലെ രാത്രി നടത്തിയ പപ്പാഞ്ഞി കരിക്കലിന്‍റെ ദൃശ്യങ്ങള്‍. വളരെ പഴയ ഒരു മൊബൈല്‍ ക്യാമറ ഉപയോഗിച്ചു ചിത്രീകരിച്ചതിന്‍റെ പ്രശ്നങ്ങള്‍‌ ഈ വീഡിയോവിലുണ്ട്.
എം. സ്മിതി
01-01-2012

ഭീകരം ഈ ലാന്‍റിങ്

WEDNESDAY, AUGUST 31, 2011

ഭീകരം ഈ ലാന്‍റിങ്

നമ്മുടെ വ്യോമയാന മേഖലയിലുള്ളവര്‍ക്ക് അല്‍‌പ്പം കൂടി പരിശീലനം നല്‍കേണ്ടതുണ്ടെന്നു തോന്നുന്നു. വളരെ പ്രതികൂല കാലാവസ്ഥയായിട്ടും ഇന്നലെ ഉച്ചയ്ക്കു കൊച്ചിയില്‍ വിമാനം ഇറങ്ങാന്‍ അനുമതി നല്‍കിയവര്‍ക്ക് എന്ത് അവാര്‍ഡാണു നല്‍കേണ്ടതെന്നാണ് ആലോചിക്കുന്നത്.
ഇന്നലെ ഉച്ചയ്ക്കു ഹൈദരാബാദില്‍ നിന്നു പുറപ്പെട്ടപ്പോള്‍ തന്നെ കൊച്ചിയില്‍ കാലാവസ്ഥ പ്രതികൂലമാണെന്നു ക്യാപ്റ്റന്‍ അറിയിച്ചിരുന്നു. വിമാനം കൊച്ചിക്കടുത്തെത്തിയപ്പോള്‍ തന്നെ എയര്‍ പോക്കറ്റുകളില്‍ വീഴാനും തുടങ്ങി. (അപൂര്‍‌വ്വമായുള്ള വിമാന യാത്രകളില്‍ അതിലും അപൂര്‍‌വ്വമായി മാത്രം ഉണ്ടാകുന്ന എയര്‍പോക്കറ്റ് വീഴ്ച്കള്‍ ആസ്വദിക്കുന്ന കൂട്ടത്തിലാണു ഞാന്‍. പണ്ട് പവ്വര്‍ ഗ്ലൈഡിങിനു പോയപ്പോഴുണ്ടായതിന്‍റെ ചെറിയൊരു ഫീലിങ് ഒരു സെക്കന്‍റ് നേരത്തേക്കാണെങ്കിലും അനുഭവിക്കാമല്ലോ.) ഒന്നോ രണ്ടോ എയര്‍ പോക്കറ്റുകളില്‍ വീണ് അങ്ങനെ മുന്നേറുമ്പോഴാണ്, "കണ്‍‌ട്രോള്‍ റൂമുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു കൊണ്ടിരിക്കു..." എന്നു പൈലറ്റ് പറഞ്ഞ് തീര്‍ക്കും മുന്‍പ് തന്നെ വിമാനമങ്ങു താഴേക്കു വീഴും പോലെ. ഒരു എട്ടോ ഒന്‍പതോ എയര്‍ പോക്കറ്റുകളില്‍ ഒരുമിച്ചു വീണാല്‍ എങ്ങനെ ഇരിക്കും, അതു പോലെ. ഏതായാലും ഉടന്‍ തന്നെ സംഭവം നിയന്ത്രണ വിധേയമായി. അടുത്ത സീറ്റിലിരുന്ന ഹോളന്‍ഡുകാരായ ഭാര്യാഭര്‍ത്താക്കന്മാര്‍ കരച്ചിലിന്‍റെ വക്കിലെത്തി. ലണ്ടനില്‍ നിന്ന് വന്ന യുവതിയും അതേ നിലയില്‍ തന്നെയായി. കുട്ടികള്‍ നിര്‍ത്താതെ കരച്ചിലായി. അല്‍‌പ്പനേരത്തേക്കു വിട്ടു പോയ നിയന്ത്രണം തിരികെ ലഭിക്കാന്‍ ഏതാനും സെക്കണ്ടുകള്‍ കൂടി വൈകിയെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ എന്നു വിന്‍ഡോ മീറ്റില്‍ ഇരുന്നവര്‍ക്ക് കൃത്യമായി തന്നെ മനസ്സിലായി.
അല്‍‌പ്പ സമയം കൂടി ആടിയുലഞ്ഞ ശേഷം ഒന്നു രണ്ട് എയര്‍പോക്കറ്റുകളില്‍ കൂടി മാത്രം വീണ വിമാനം പത്തു മിനിറ്റിലേറെ വീണ്ടും മുകളില്‍ വട്ടമിട്ടു പറന്ന ശേഷം കൊച്ചിയില്‍ ഇറങ്ങി.
അമേരിക്കയില്‍ വെച്ച് ഒരിക്കല്‍ കൊടുങ്കാറ്റില്‍ പെട്ടപ്പോഴായിരുന്നു മുന്‍പൊരിക്കല്‍ സമാനമായ അനുഭവം ഉണ്ടായതെന്നായിരുന്നു ഒരു ടൂറിസ്റ്റിന്‍റെ പ്രതികരണം. നെടുമ്പാശ്ശേരിയില്‍ നൂറിലധികം തവണ ഇറങ്ങിയിട്ടുണ്ടെങ്കിലും ഇത്തരം ഒരനുഭവം ആദ്യം എന്ന് മറ്റു ചിലര്‍. ഇത്ര റിസ്ക്കായിരുന്നു എങ്കില്‍ എന്തിനു ലാന്‍റിങ് അനുവദിച്ചു എന്നായിരുന്നു പലരും ചോദിച്ചു കൊണ്ടിരുന്നത്. ഇന്നലെ കൊച്ചിയില്‍ ഇറങ്ങേണ്ടിയിരുന്ന പല ഫ്ലൈറ്റുകളും തിരുവനന്തപുരത്തേക്കും കോയമ്പത്തൂരിലേക്കും തിരിച്ചു വിട്ട സാഹചര്യത്തില്‍ എന്തിനായിരുന്നു ഈയൊരു വിമാനം റിസ്ക്കെടുത്തെ കൊച്ചിയില്‍ ഇറങ്ങാന്‍ അനുവദിച്ചത്? പ്രത്യേകിച്ചും ഒരപകടം ഉണ്ടായി 48‌ മണിക്കൂര്‍ പോലും കഴിയാത്ത സാഹചര്യത്തില്‍.
സര്‍‌വ്വീസുകള്‍ കൃത്യമായി നടത്തുന്നതിനേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത് സുരക്ഷിതത്വത്തിനാണെന്ന് ആരെയെങ്കിലും പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടതുണ്ടോ?
എം. സ്മിതി
31-08-2011

പശ്ചിമ കൊച്ചിയിലെ രാത്രി ബസ് സൗകര്യം നിര്‍ത്തലാക്കരുത്

പശ്ചിമ കൊച്ചിയിലെ രാത്രി ബസ് സൗകര്യം നിര്‍ത്തലാക്കരുത്
കേരളത്തില്‍ പൊതു ഗതാഗത സംവിധാനം ആരംഭിച്ച കാലം മുതല്‍ക്കേ പശ്ചിമ കൊച്ചിയിലൂടെ 24‌ മണിക്കൂറും ലഭ്യമായിരുന്നു. എന്നാല്‍ വൈറ്റിലയില്‍ പുതിയ ബസ് സ്റ്റാന്‍റ് നിര്‍മിക്കുന്നതിന്‍റെ പേരില്‍ ഈ സൗകര്യങ്ങളെല്ലാം ഒറ്റയടിക്കു നിര്‍ത്തലാക്കുകയാണ്. മംഗലാപുരം മുതല്‍ കന്യാകുമാരി വരെയുള്ള കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ തോപ്പും‌പടി വഴിയാണ് പതിറ്റാണ്ടുകളായി സര്‍‌വീസ് നടത്തിക്കൊണ്ടിരുന്നത്. ഇതില്‍ പകല്‍ സമയത്തുള്ള ബസ്സുകള്‍ തോപ്പും‌പടി, എറണാകുളം വഴി സര്‍‌വീസ് നടത്താത്തത് ഗതാഗതക്കുരുക്കിന്‍റെ പേരിലാണെന്ന് വാദത്തിനു വേണ്ടിയെങ്കിലും സമ്മതിക്കാം. പകല്‍ സമയത്തെ കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ തോപ്പും‌പടിയില്‍ നിന്ന് കുണ്ടന്നൂര്‍ വഴി വൈറ്റിലയ്ക്കു സര്‍‌വീസ് നടത്തിയാല്‍ നഗരത്തിലെ ഗതാഗത കുരുക്കില്‍ പെടുകയില്ല, കെ.എസ്.ആര്‍.ടി.സി.ക്ക് ഇപ്പോള്‍ ഉണ്ടാകുന്ന വരുമാന നഷ്ടം ഒഴിവാക്കുകയും ആകാം.
രാത്രി എട്ടു മണിക്കു ശേഷം ഇപ്പോള്‍ തോപ്പും‌പടി വഴിയുള്ള ബസ്സുകളൂം ഇനി മുതല്‍ വൈറ്റില വഴിയാക്കാനുള്ള തീരുമാനം പശ്ചിമ കൊച്ചിയിലെ ജനങ്ങള്‍ക്കുള്ള രാത്രി യാത്രാ സൗകര്യം എടുത്തു കളയലാകും. ഒരു റസിഡന്‍ഷ്യല്‍ ഏരിയയായി മാത്രം മാറുന്ന പശ്ചിമ കൊച്ചിക്കിതു വലിയ തിരിച്ചടിയായിരുക്കും. മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, പള്ളുരുത്തി, കുമ്പളങ്ങി, ചെല്ലാനം, കണ്ണമാലി, പെരുമ്പടപ്പ്, ഇടക്കൊച്ചി തുടങ്ങിയ മേഖലകളിലെ ജനങ്ങളെ ഇതു സാരമായി ബാധിക്കും. രാത്രി കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ തോപ്പും‌പടി വഴി പോകാതെ നേരിട്ടു വൈറ്റിലയ്ക്കു പോകുന്നതു വഴി ലാഭിക്കാനാകുക പരമാവധി ഏഴോ എട്ടോ മിനിറ്റായിരിക്കും. ഇതില്‍ തന്നെ അരൂര്‍ കഴിഞ്ഞാല്‍ വൈറ്റിലയില്‍ മാത്രമേ ഈ ബസ്സുകള്‍ക്കു സ്റ്റോപ്പും ഉള്ളു.
ഈ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ മൂന്നു മാര്‍ഗ്ഗങ്ങള്‍ പ്രയോജനപ്പെടുത്താം. ഒന്നാമത്തെ മാര്‍ഗ്ഗം-തോപ്പും‌പടിയില്‍ നിന്ന് നാഷണല്‍ ഹൈവേ 49 വഴി (യുപി പാലം) കുണ്ടന്നൂരില്‍ നാഷണല്‍ ഹൈവേ 47 ല്‍ പ്രവേശിച്ച് വൈറ്റില ബസ് സ്റ്റാന്‍റില്‍ കയറുക. ഗതാഗതക്കുരുക്കിന്‍റെ പ്രശ്നമേയില്ല എന്നതും ബൈപ്പാസ് വഴി പോകുന്നതിന് ഏകദേശം തുല്യ ദൂരം മാത്രമേ വരികയുള്ളു എന്നതും ഇതിന്‍റെ ഗുണമാണ്. പശ്ചിമ കൊച്ചിക്കാര്‍ക്കു നിലവിലുള്ള രാത്രി യാത്രാ സൗകര്യം നഷ്ടമാകില്ല, ദീര്‍ഘദൂര യാത്രക്കാര്‍ക്കു സമയ നഷ്ടം ഉണ്ടാകില്ല,കെ.എസ്.ആര്‍.ടി.സിക്ക് യാത്രക്കാരെ നഷ്ടമാകുന്ന പുതിയ പരിഷ്ക്കാരം ഒഴിവാക്കാം എന്നീ ഗുണങ്ങളും ഇതിലൂടെ ലഭിക്കും. രണ്ടാമത്തെ മാര്‍ഗ്ഗം- രാത്രി സര്‍‌വ്വീസുകള്‍ തോപ്പും‌‌പടിയില്‍ നിന്നു നിലവിലെ രീതിയില്‍ എറണാകുളം ബസ് സ്റ്റാന്‍റില്‍ പോയ ശേഷം അവിടെ നിന്നു വൈറ്റില ബസ് സ്റ്റാന്‍റില്‍ പോകുക. മൂന്നാമതെ മാര്‍ഗ്ഗം- രാത്രി കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ തോപ്പും‌പടി, എറണാകുളം വഴി നിലവിലെ രീതിയില്‍ സര്‍‌വീസ് നടത്തുക.
ഇതില്‍ ഏതു മാര്‍ഗ്ഗം സ്വീകരിച്ചാലും പശ്ചിമ കൊച്ചിയില്‍ ഇപ്പോള്‍ ലഭ്യമായിട്ടുള്ള രാത്രി ബസ് സൗകര്യം നിലനിര്‍ത്താം. പുതിയ പരിഷ്ക്കാരങ്ങള്‍ വന്നു തുടങ്ങിയപ്പോള്‍ മുതല്‍ സ്വകാര്യ പാരലല്‍ സര്‍‌വ്വീസുകള്‍ തോപ്പും‌പടി വഴി സര്‍‌വ്വീസ് വര്‍ദ്ധിപ്പിച്ച കാര്യവും കെ.എസ്.ആര്‍.ടി.സി. പരിഗണിക്കണം. അതു വഴി ലാഭം കൂടുതല്‍ ലഭിക്കും എന്നതു കൊണ്ടാണല്ലോ സ്വകാര്യ സര്‍‌വ്വീസുകള്‍ അങ്ങോട്ടു പോകുന്നത്. മെട്രോ റെയില്‍ ഉള്‍പ്പെടെയുള്ള ഭാവിയിലേക്കുള്ള പദ്ധതികളില്‍ നിന്നു ആസൂത്രണ ഘട്ടത്തില്‍ തന്നെ പുറത്താക്കപ്പെട്ട പശ്ചിമ കൊച്ചിക്ക് നിലവിലുള്ള ഗതാഗത സൗകര്യങ്ങളെങ്കിലും നില നിര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന കാര്യം കൂടി ഇവിടെ പരിഗണിക്കണം.
30-10-2011

മിഠായി മിഠായി... കടല മിഠായി

കടലമിട്ടായി കഴിക്കുകയാണെങ്കില്‍ അതു കോവില്‍‌പ്പട്ടി കടലമിട്ടായി തന്നെ ആയിരിക്കണമെന്ന് തമിഴ്നാട്ടിലെ സുഹൃത്തുക്കള്‍ പറയാറുണ്ട്.
കഴിഞ്ഞ ദിവസം കോവില്‍‌പ്പട്ടിയില്‍ നിന്നു കടലമിഠായി കഴിച്ചപ്പോളാണു സംഭവം ഇത്രത്തോളം രസകരമാണെന്നു മനസ്സിലായത്. തിരുനെല്‍‌വേലി എന്നു കേള്‍ക്കുമ്പോള്‍ തമിഴരുടെ മനസ്സില്‍ ഹല്‍‌വ കടന്നു വരുന്നതു പോലെയാണു കോവില്‍‌പ്പട്ടി എന്നു കേള്‍ക്കുമ്പോള്‍ കടലമിഠായി എന്നവര്‍ ചിന്തിക്കുന്നത്.
ഞങ്ങള്‍ സാധാരണ കപ്പലണ്ടി മിട്ടായി എന്നു വിളിക്കുന്ന കടലമിഠായി നന്നേ ചെറുതായിരിക്കുമ്പോള്‍ മുതല്‍ ധാരാളമായി കഴിച്ചിട്ടുണ്ട്. പക്ഷേ ഇവിടെ നിന്നു കഴിച്ച കടല മിഠായിക്കു മധുരം അല്‍‌പ്പം കുറയുമെങ്കിലും സ്വാദ് കുറെ ഏറും എന്നു മനസ്സിലായി.
കോവില്‍‌പ്പട്ടി ബ്ലോക്കിലെ ബോധവല്‍ക്കരണ പരിപാടികളുടെ അവസാന ദിവസം വെറുതെ ഒന്നു കറങ്ങാന്‍ ഇറങ്ങിയതായിരുന്നു. മാര്‍ക്കറ്റിനടുത്തുളള തെരുവിലെ നടരാജന്‍ കടയാണു നല്ല കടല മിഠായി കിട്ടുന്ന ഇടമെന്നു ലോഡ്ജിലെ ആളുകള്‍ പറഞ്ഞിരുന്നു.
ശേഷം പിന്നെ
എം. സ്മിതി

ചില പൂവാല പക്ഷ കെട്ടുകഥകള്‍

TUESDAY, JULY 26, 2011

ചില പൂവാല പക്ഷ കെട്ടുകഥകള്‍

എവിടെയോ ഏതോ ഒരു ബസില്‍ വച്ച് ഒരു പാവം പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതിനെ കുറിച്ചുംഅതിനെതിരെ നടപടിയെടുക്കുവാന്‍ നമ്മുടെ നീതീന്യായ വ്യവസ്ഥയ്ക്കു കഴിയാതെപോയതിനെക്കുറിച്ചും സണ്ണി ജോസെഫ് (കലാകൗമുദി ലക്കം 1870) എഴുതിയത് തികച്ചുംഅവിശ്വസനീയമായി തോന്നി. കേവലം ഭാവനാ വിലാസങ്ങള്‍ മാത്രമല്ലേ കത്തിനു പിന്നില്‍ എന്നുസംശയിക്കാന്‍ ഒട്ടനവധി ശക്തമായ കാരണങ്ങളുണ്ട്.
പറയപ്പെടുന്ന സംഭവത്തിനു ഇരയായ പെണ്‍കുട്ടിയുടെ വസ്ത്രധാരണ രീതി ഒന്നു മാത്രമാണുബസിലുണ്ടായിരുന്ന പുരുഷ കേസരിയെ മാനഭംഗത്തിനു മുതിരാന്‍ പ്രേരിപ്പിച്ചത് എന്നാണല്ലോ വാദം. വാദത്തിന്റെ അടിസ്ഥാനത്തില്‍ മാനഭംഗം നടത്തിയ വ്യക്തി കുറ്റവിമുക്തനാക്കപ്പെട്ടുവത്രെ! ഒരുസംശയം- മറ്റൊരാളുടെ പ്രേരണയാലാണു കുറ്റം നടത്തിയത് എന്നു സ്ഥാപിക്കുന്ന പ്രതിയെ കുറ്റവിമുക്തനാക്കുവാന്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ വകുപ്പുണ്ടോ? കുറ്റം ചെയ്യാന്‍ പ്രേരണ നല്‍കുന്നവ്യക്തിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ 108 മുതലുള്ള വകുപ്പുകളില്‍ വിവരിച്ചിട്ടുള്ള രീതിയില്‍കുറ്റം ചുമത്തി ശിക്ഷിക്കാനല്ലേ ഇവിടെ സാധ്യത തെളിയുന്നുള്ളൂ?
ഇവയൊക്കെ കൂട്ടി വായിക്കുമ്പോള്‍, മാനഭംഗത്തിനു മുതിര്‍ന്ന വസ്തുത കോടതിയില്‍ സമ്മതിച്ചവ്യക്തിയെ വെറുതെ വിട്ടു എന്നു വിശ്വസിക്കാന്‍ ബുദ്ധിമുട്ടു തോന്നുന്നു.
ബസില്‍ വെച്ചു രണ്‍ടു പേരും ചേര്‍ന്നു നടത്തിയ കലാപരിപാടിയായിരുന്നു എങ്കില്‍ പൊതുജനശല്യത്തിനെങ്കിലും വ്യക്തി ശിക്ഷിക്കപ്പെടേണ്‍ടതല്ലേ? ബസിലും പോലീസ് സ്റ്റേഷനിലുംകോടതിയില്‍ ഒന്നിലേറ തവണയുമായി നടന്ന ഇക്കാര്യങ്ങളെല്ലാം ഇത്ര കൃത്യമായി എങ്ങനെഅറിഞ്ഞാവോ?
യൂറോപ്പിലെ ജീവിത രീതിയെക്കുറിച്ചു നടത്തിയ പരാമര്‍ശങ്ങളും അടിസ്ഥാന രഹിതമാണെന്നുപറയാതെ വയ്യ.
( എം. സ്മിതി )

നടുറോഡിലെ ചുംബനം വിവാദമായപ്പോള്‍

നടുറോഡിലെ ചുംബനം വിവാദമായപ്പോള്‍

സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘര്‍ഷത്തിലേക്കു നീങ്ങുകയും ലാത്തിച്ചര്‍ജും ജലപീരങ്കി പ്രയോഗവുമെല്ലാം നടക്കുകയും ചെയ്യുമ്പോള്‍ തൊട്ടടുത്ത് റോഡിനു നടുക്കു നിന്ന് രണ്ടു പേര്‍ എല്ലാം മറന്നു ചുംബിക്കുന്ന ചിത്രം കിട്ടിയാല്‍ ഏതു ന്യൂസ് എഡിറ്ററാണ് അത് അടിച്ച് വീശി കൊടിക്കാതിരിക്കുക? ഇവിടെയും അതു പോലെ എന്തോ ഒന്നു തന്നെയാവും സംഭവിച്ചിരിക്കുക. സമരവും പോലീസ് നടപടികളും പുരോഗമിക്കവെ അതൊന്നും അറിയാതെ നടുറോട്ടില്‍ ചുംബിക്കുന്ന യുവ മിഥുനങ്ങളെ ഇകഴ്ത്തുവാനും ആളേറെ ഉണ്ടായി. രണ്ടു ദിവസം കഴിഞ്ഞപ്പോഴല്ലേ അറിയുന്നത്, ഈ ജോഡികള്‍ ലോകത്തേയും കാലത്തേയും മറന്നു ചുംബിക്കുക ഒന്നുമല്ലായിരുന്നു. നിലത്തു വീണ സുഹൃത്തിനെ സഹായിക്കുക മാത്രമായിരുന്നു. ക്യാമറ കള്ളം പറയില്ല എന്ന് ആരാണ് പറഞ്ഞത്? ഈ ലിങ്ക് വായിച്ചു നോക്കൂ.....
ഒന്നു കൂടി,ഈ തിരുത്തല്‍ വന്നതിനാല്‍ ജനങ്ങള്‍ക്കു സത്യം മനസ്സിലായി. പക്ഷേ, ആദ്യ വാര്‍ത്ത മാത്രം വായിച്ച ആളുകളുടെ മനസ്സിനെ ആരു തിരുത്തും? നമ്മുടെ നാട്ടില്‍ വരുന്ന പല ക്രിമിനല്‍ റിപ്പോര്‍ട്ടുകളും വായിക്കുമ്പോള്‍ ഇത്തരം ഒരു സംശയം തോന്നാറുണ്ട്. വാര്‍ത്താ പ്രാധാന്യം നേടു ന്ന ചില കുറ്റകൃത്യങ്ങളുടെ ഫോളോ അപ്പുകളുടെ കാര്യത്തില്‍ ഈ പ്രശ്നം പലപ്പോഴും കാണാം. പോലീസ് ഭാഷ്യം, മിക്കവാറും അവസരങ്ങളില്‍ ഫോണ്‍ ചെയ്ത് വിവരം നല്‍കുന്ന പോലീസുകാരുടെ ഭാവനാ വിലാസങ്ങളും അടക്കം വാര്‍ത്തയായി വരുമ്പോള്‍ അതിനിരയാക്കപ്പെടുന്ന സ്വകാര്യ വ്യക്തികളുടെ പ്രശ്നങ്ങള്‍ വിസ്മരിക്കപ്പെടുന്നു. അവരുടെ സ്വകാര്യതയും അഭിമാനവും എല്ലാം നശിപ്പിക്കപ്പെടുന്നതില്‍ ആര്‍ക്കാണു ചേതം? പിന്നീടു വരുന്ന തിരുത്തലുകള്‍ കൊണ്ടു പരിഹരിക്കവുന്നതേ ഉള്ളോ ഈ പ്രശ്നങ്ങള്‍? പലപ്പോഴും ഈ തിരുത്തലുകള്‍ പോലും ഉണ്ടാകാറില്ല എന്നതും ഇവിടെ നാം ഓര്‍ക്കണം.



ക്യാമറ കള്ളം പറയില്ല എന്ന് ആരാണ് പറഞ്ഞത്? ഈ ലിങ്ക് വായിച്ചു നോക്കൂ സ്നേഹത്തോടെ - സ്മിതി
http://in.news.yahoo.com/couple-from-vancouver-riot-photo-revealed.html

WEDNESDAY, JULY 20, 2011

palluruthy

TIGER PROTECTION TO BOOST ECO-SYSTEM

M. Smithy*
Tiger usually symbolizes strength and determination. But in the Periyar Tiger Reserve of the Western Ghats in Kerala, the tiger is becoming a symbol of protection and conservation of natural charm and rich genetic diversity.
The Periyar Tiger Reserve has become a project to preserve rare and endangered species other than the tiger as well. This is possible as the effort to protect the national animal also covers all the other species simultaneously. A large predator like the tiger can survive only in a healthy, undisturbed eco-system with an adequate prey base. Hence the tiger has become the symbol of our conservation efforts.
The presence of rare and endangered species in the Periyar Tiger Reserve (PTR) is an example for conservation of other species by protecting the tigers. A highly diverse animal group with as many as 62 species of mammals, 318 species of birds, 44 species of reptiles, 16 species of amphibians, 38 species of fish and 19 species of butterflies are to be found there. Among the 62 species, many endangered ones like the lion-tailed macaque, Nilgiri tahr, Nilgiri langur, Nilgiri marten and small Travancore Flying Squirrel are found in Periyar.
It is estimated that there are about 40 tigers in the forest spread over 77 sq km in the Western Ghats. This may be considered a small figure. But the peculiarities of the tiger also should be considered. The tiger is found in all types of habitats. But its density is much less in the evergreen forests. During the tiger census of 2000, the presence of thirty-six tigers was estimated by way of pugmark counting. It is very difficult to see a tiger directly in this area due to the thick vegetation. But the elephants stand out because of their large numbers – around one thousand. This sanctuary has been brought under Project Elephant. The presence of lion-tailed macaque is also having its own importance. This is one of the highly endangered primates of India. It is rarely found in the other habitats of the Western Ghats in Kerala, Tamil Nadu and Karnataka. This rare species of wildlife lives only on high trees. They have survived in Periyar thanks to the conservation efforts under Project Tiger which protects the genetic diversities of every natural park or sanctuary in India.
The Nilgiri marten, a beautiful mammal, is also found in Periyar which is spread over the mountain ranges of Idukki district in Kerala. A large number of tourists visit the national park whose main attraction is the 26 square kilometre lake visited by countless migratory birds during the winter months.
Tiger monitoring continues to be the most important activity in Periyar. It is the mandatory duty of each field staff there. Plaster casts of fresh pugmarks are taken from all over the area for analysis. This method is used as the dense forest canopy and inaccessible terrain often make monitoring of tiger very difficult. Every two years tigers are enumerated in Periyar. Direct sightings of tiger are also documented. Sightings from all sources are at once cataloged and mapped. The mating season of tigers ends in February.
16th April, 2003

From Policing to Participation

By M. Smithy
Kerala’s Forest Department hardly slaps any case against the residents of Sathram Colony of the Periyar Tiger Reserve area nowadays. Earlier, a number of large cases used to be filed against them. About 64 of the 133 families were engaged in vayana bark (Cinnamomum sp.) collection for their livelihood. This not only affected the biodiversity of the forest but caused deforestation as well. But the case is different now. The people there not only stopped deforestation activities but took to conserving the forest on their own. This could be possible with the setting up of the Eco Development Committees (E.D.Cs).
Mannakudy and Paliyakudy Tribal settlements are the other areas where marked changes are seen due to the performance of E.D.Cs. Almost all the 152 families there were engaged in collecting forest produce from the Periyar Tiger Reserve. Some among them were cultivating pepper and other commodities in their land but they never prospered. E.D.Cs have changed the situation now. They are earning around one crore each for the last three years from their crops. The old profession of collecting wood and other forest produce for livelihood does not exist any longer. The basic idea of this new initiative is to ensure the local people’s participation in conservation efforts.
The Eco Development Project was implemented in seven areas of the country on an experimental basis. Other than the Periyar Tiger Reserve in Kerala, it was implemented in Nagarhoe National Park, Karnataka, Pench Tiger Reserve, Madhya Pradesh, Gir National Park, Gujarat, Ranthambore Tiger Reserve, Rajasthan, Palamau Tiger Reserve, Jharkhand and Baksa Tiger Reserve, West Bengal. The International Development Agency released 42 per cent of the amount as loan while 30 per cent was given by Global Eco Facility as grant. The Central and State governments released 10 per cent and 12 per cent respectively with a condition that the benefactors should invest six per cent of the total investment. The E.D.Cs, which started functioning in 1996, were supposed to go ahead for five years in the same set up and to continue functioning after that in a participatory manner.
The E.D.Cs were successful because they respected the basic realities during its functioning. The trend to ignore the basic realities is a very big hurdle during the efforts to conserve bio-diversity. One side will be trying its best to conserve forests and wildlife while the other will be to oppose by all possible means the people who are still dependent on forest for their livelihood. Conservationists believed that the administration has the power to prevent deforestation and maintain bio-diversity. But the question regarding the future of people who have been dependent on forest produce for their living for ages was neglected or forgotten during such planning. Hence, the Eco Development Programme also considered the worries of the common man living around the forest area.
The EDCs constituted at the village-level were helpful in upgrading status of the people. No other agency than the village-level E.D.Cs could have paved the way for the positive changes in the Mannakudy and Paliyakudy tribal colonies. People in these colonies kept 10 cents to three acres of land in their possession. They used to cultivate pepper and other crops. They got money only for their daily needs from fishing in the forest area and collection of firewood. They sold pepper but were cheated every time. Along with this, the trap of local finance rackets made their life more miserable. The very first step of the village-level EDC established here was to free people from mounting debts. The loan released in connection with the World Food Programme was spent on this purpose. The sale of pepper was bought under the EDC set-up for proper trading and fair price for the product. This made a ground-breaking change in the community. The people who were incurring only cumulative debts and loss of esteem started yielding profit from pepper. It was for the first time that they got market price for their agricultural produce. On some occasions they got more than the prevailing market price as they got into the market en masse with more bargaining power. Another step taken by the E.D.C. was to avoid unnecessary spending of the money received from pepper sales. The joint bank accounts opened in the name of husband and wife of almost every family was a welcome step in this direction. It helped them spend the money properly.
(April 2004 )

TOURISM VILLAGE FOR SUSTAINABLE DEVELOPMENT

By M. Smithy
Blessed with vast stretches of serene backwaters, ideal setting for country boat cruises, indigenous fishing, crab farming and prawn culture are enough for an Indian village to attract tourists. These advantages of Kumbalangi led the Kerala Tourism Department to select it as the model tourism village of the State. Now Kumbalangi is prepared to earn the benefits from its natural beauty and the specialties of unique village life. A warm and friendly village folk - farmers, fishermen and boatmen-await the tourists. They take travellers to the sea and paddy fields. In the evenings, the travellers experience an exceptional ly soothing atmosphere by walking along the mangroves in the tranquility of the cool wind. The Ministry of Tourism has helped the State Tourism Department with a financial assistance of Rs 50 lakh to initiate the development of the model tourism villages of Kerala. The major objective of this project is to involve the rural people in developing tourism so that they may reap the socio-economic benefits through an increase in the income and with more job opportunities for them. Projecting a model village for tourism is a new concept altogether. The State Tourism Department has decided to project two villages - Kumbalangi and Kumbala-as the model villages for tourism in Kerala. The proximity to Cochin, the tourism capital of Kerala, also helped the beautiful island of Kumbalangi in getting the status of a model tourism village. The large cluster of Chinese nets, fish farms, house-hold industries like copra and coir-making and typical local cuisines largely attract the tourists. Besides, religious and cultural ceremonies are part of this island village of 35,000 population. It is an ideal destination for tourists who want to discover something new and exciting - a lovely backwater village having lush green paddy fields intimately interlocked with vast stretches of water. Kumbalangi offers the tourists vibrant festivals and exotic local cuisines. The boatman’s song adds colour to it. It also gives one an opportunity to understand the villagers and their life style better. The tourist feels relaxed. At the same time, steps are being taken to preserve the environment and eco-system of Kumbalangi. Besides, the decision not to build any new structures also attracts interest of the environment-concerned travellers. Only the available current facilities will be improved further for the development of tourism. The project proposes to initiate work for better sanitary conditions, solid waste disposal, development of walkways and boat jetties, improving upon the bridge connecting the island to the mainland, water harvesting and boat cruising. The cage culture type of fish farming at Kumbalangi is apt to be an added attraction to the foreigners as well as the domestic tourists. Fish is cultivated in cages in the natural way. This method is usually practised in the Scandinavian countries. Traditional crab farming and “I catch, you fry” style of backwater cruise are also available for the tourists. They get a chance to accompany the local fisherman in their daily outings to the backwaters. The network of water bodies caresses the village before merging into the Arabian Sea. Not surprisingly, exotic varieties of the backwater catch spice up every meal. The village is also home to lush green paddy fields where the famous ‘pokkali’ organic rice is cultivated. Many package tours and other programmes are being prepared in connection with the model tourism village project. These mainly concentrate in back water cruising, both in daytime and night, besides boating in the countryside and along the mangrove. Presentation of the traditional cultural programmes is also part of the packages. The night cruising is accompanied by the boatman’s song. Plans to arrange special huts near the Chinese nets are also on the anvil. Besides the Tourism Ministry’s financial support to promote rural tourism destinations, the State government has invested Rs. 75 lakh to develop the roads of Kumbalangi. The village panchayat is also actively cooperating . The tourist season at Cochin starts in November. The city has been witnessing an increase in the number of tourists with each passing year. The hotels in Cochin and its surrounding areas remain full with domestic and international tourists during the Christmas and New Year celebrations. The forecast by the World Travel and Tourism Council (WTTC) has already projected a very rosy future for the tourism industry in Kerala.
(Wednesday, January 21, 2004)

അണ്ണാ ഹസാരെയുടെ രാഷ്ട്രീയം

അണ്ണാ ഹസാരെ അടക്കം ഈ സമരത്തില്‍ ഉള്ള പലരും നിയമം ഉണ്ടാക്കനുള്ള നമ്മുടെ ജനപ്രതിനിധികളുടെ കഴിവിനെ പരിഹസിക്കുകയാണെന്നു മറക്കരുത്. രാഷ്ട്രീയം പാപമാണെന്ന സന്ദേശം പ്രചരിപ്പിക്കുന്നവരാണ് ഇവരില്‍ ബഹു ഭൂരിപക്ഷവും എന്നതും മറക്കരുത്. ( അണ്ണാഹസാരേയും കൂട്ടരും നടത്തുന്നതും രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയല്ലേ എന്ന സംശയവും എനിക്കുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തനം എന്നല്ലാതെ മറ്റെന്തു പേരാണ് ഇതിനു നല്‍കുക? )അഴിമതിക്കെതിരായ പോരാട്ടങ്ങളെക്കുറിച്ചു കേള്‍ക്കുമ്പോള്‍ എനിക്കും ഹൃദയം തുടിക്കുന്നുണ്ട്. പക്ഷേ, ഈ അരാഷ്ട്രീയ സമൂഹ സൃഷ്ടി സമീപ ഭാവിയില്‍ ഉണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ആ തുടിപ്പു നിലക്കുന്നു.
ജയപ്രകാശ് നാരായണന്‍ നടത്തിയതു പോലുള്ള രാഷ്ട്രീയ നീക്കങ്ങളാണു അണ്ണാഹസാരെയും നടത്തേണ്ടത്. ഫാസ്റ്റ് ഫുഡ് കഴിക്കുമ്പോള്‍ നല്ല രസമായിരിക്കും. പക്ഷേ സമീപ ഭാവിയില്‍ തന്നെ അതിന്‍റെ പ്രശ്നങ്ങളും നമുക്കറിയാനാവും.
Fight against corruption is great thing. But we can’t allow a group of activists to dictate law making. The consequences will be worst than that of corruption. The wrong doings of legislators should be dealt with some other tactics.

അണ്ണാ ഹസാരെ തന്‍റെ ജന്‍‌മ നാട്ടില്‍ സൃഷ്ടിച്ച അല്‍‌ഭുതങ്ങള്‍ നമുക്കാര്‍ക്കും അവഗണിക്കാനാവില്ല. കുടിക്കാന്‍ ഒരു തുള്ളി വെള്ളം പോലും കിട്ടാതിരുന്ന ആ ഗ്രാമത്തില്‍ ആവിഷ്ക്കരിച്ച തണ്ണീര്‍ത്തട പദ്ധതി ഇന്നു രാജ്യത്തിനകത്തും പുറത്തും മാതൃകയാണ്. കുടിക്കാന്‍ മാത്രമല്ല, എല്ലാ ആവശ്യങ്ങള്‍ക്കും ഇന്നു വെള്ളം ലഭ്യമാണ്. വിവിധ കൃഷികള്‍, അതും ഉള്ളി ഉള്‍പ്പെടെ, അവിടെ വിജയകരമായി നടത്തുന്നു. കേരളത്തിലും തമിഴ് നാട്ടിലും ആശാസ്ത്രീയമായി തടയണകള്‍ നിര്‍മിച്ചു നടത്തുന്ന ധന ദൂര്‍ത്തു കാണുമ്പോള്‍ പലപ്പോഴും ഈ വിജയ കഥ എന്‍റെ മനസ്സിലേക്ക് ഓടി എത്താറുണ്ട്. ഈ രംഗത്തെ അണ്ണയുടെ വിജയത്തെക്കുറിച്ചു പഠിക്കാന്‍ നടത്തിയ ഒരു യാത്രയുടെ ഓര്‍മ്മകള്‍ ഇപ്പോഴും എന്‍റെ മനസ്സിലുണ്ട്.


See some pictures of our visit to Anna Hazare's village


എങ്കില്‍ തന്നെയും അദ്ദേഹത്തിന്‍റെ ചില നയങ്ങളോട് എനിക്കു വിയോജിപ്പു തന്നെയാണ്.

ഹസാരെയും ജസ്റീസ് സെന്നും

THURSDAY, AUGUST 18, 2011

ഹസാരെയും ജസ്റീസ് സെന്നും



ജുഡീഷ്യല്‍ ആക്ടിവിസത്തോടുള്ള അതിരു കടന്ന താല്‍‌പ്പര്യമാണല്ലോ അണ്ണാ ഹസാരെയുടെ സമരത്തോടു മിഡില്‍‌ ക്ലാസിനെ കൂടുതല്‍ അടുപ്പിക്കുന്നത്. എക്സിക്യൂട്ടീവിനും ലെജിസ്ലേറ്റീവിനും മേലെ ജുഡീഷ്യറിയുടെ തന്നെ മറ്റൊരു പതിപ്പായ ലോക്പലിനെ പ്രതിഷ്ഠിച്ചാല്‍ എല്ലാ പ്രശ്നങ്ങളും തീരും എന്നും മിഡില്‍ ക്ലാസ് വിശ്വസിക്കുന്നു. ജുഡീഷ്യറിക്കു തെറ്റു പറ്റില്ല എന്നും അവര്‍ കരുതുന്നു. ഇതിന്‍റെയെല്ലാം ഫലമായുണ്ടായ ഒരു സമരം ആളിക്കത്തുന്ന വേളയില്‍ തന്നെ ജസ്റ്റീസ് സൗമിത്ര സെനിന്‍റെ ഇംപീച്ച്‌മെന്‍റ് നടപടിയും രാജ്യസഭയില്‍ ആരംഭിച്ചു എന്നതു നമുക്കു ശ്രദ്ധിക്കാം.

Hazare Again

MONDAY, AUGUST 22, 2011

Hazare Again

Dear Cyril Jeeva and friends,

I can’t recognize you Cyril Jeeva. Still thank you for your mail. I honor your right to continue propaganda against the civil society, bureaucrats, judiciary and peoples representatives in India.Corruption is one of the severe problems faced by India. I am also having the same opinion. But I am unable to support the ongoing events in the name of ‘fight against corruption’.

I don’t believe that judicial activism is the answer for each and every problem in the country. And de-construction of political system by replacing those with judiciary is NOT an answer for all the problems.

What we could do if there are corrupt judges in the proposed Janpal? You may suggest that we will go for super Janpal! Concentration of power at one point is not at all advisable in a democratic society.

Now the political leaders like Anna Hazare (yes, what Anna Hazare doing is also politics and there is no sin in becoming a political leader) are trying to make laws without Parliament. People like me and others voted for some candidates in Parliament elections to elect the present MPs. We don’t want Anna Hazare or any other politicians to replace those parliament members by a back door entry. Let Anna Hazare and others follow the style of Jayaprakash Narayan.

Recently I met two activists in Kerala. When we had a chit chat, they told me they never used their franchising rights in their life. Still those people are fighting against the elected representatives. I think they are having some kind of ‘slave mania’ in their mind and they want some King to rule them and make laws.

Cyril Jeeva claims that there is so much corruption within CBI and vigilance departments. What’s the fun in merging those corrupt organizations into Janpal? Is to make the Janpal more corrupt?

You may please understand one thing- even six months imprisonment is enough for the corrupt bureaucrats and corrupt politicians. One ex Minister from Kerala was sentenced for one year’s imprisonment in a corruption case. Do you know what happened in that case? Just enquire, where is that man now? You may search all the jails in the entire world. You can’t see that man. He is enjoying life some other places. If you can’t fight against these things, there will not be any meaning in the mechanisms against corruption.

രാജാവു നഗ്നനാണ്

മഹാ രാജാവിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇപ്പോള്‍ ധാരാളമായി കാണുമ്പോള്‍ ഒരു സംശയം, കഴക്കൂട്ടം മുതല്‍ കിള്ളിപ്പാലം വരെയുള്ള പ്രദേശങ്ങള്‍ ഇന്ത്യയില്‍ നിന്നു വിഘടിച്ചു പോയോ? അതോ സിപിയുടെ ആഗ്രഹ പ്രകാരമുള്ള സ്വതന്ത്ര തിരുവിതാംകൂറായിരുന്നോ 1947 ‌ല്‍ അവിടെ നിലവില്‍‌ വന്നത്?
ഈ ചെറിയ പ്രദേശം അര നൂറ്റാണ്ടു മുന്‍പു ഭരിച്ചിരുന്ന കുടുംബത്തില്‍ ജനിച്ചു എന്ന പേരില്‍ ഒരു വ്യക്തിയെ ഇപ്പോഴും മഹാ രാജാവെന്നു വിളിക്കുമ്പോള്‍, അടിമത്തത്തില്‍ നിന്നു സ്വതന്ത്ര്യം ലഭിക്കേണ്ടിയിരുന്നത് ഇവരുടെയൊക്കെ മനസ്സിനാണെന്നു തോന്നിപ്പോകുന്നു.
23 August 2011

മേല്‍പത്തൂരില്‍ നിന്നു ഹോക്കിങിലേക്ക് എത്ര ദൂരം?

ഡോ. ഗിരിജാ വല്ലഭന്റെ സ്റ്റീവാന്‍ ഹോക്കിങ് വിമര്‍ശനം ( കലാകൗമുദി ലക്കം 1860) പലപ്പോഴും ശാസ്ത്രീയ അടിത്തറ ഇല്ലാത്തതായി പോകുന്നില്ലെ എന്നു സംശയം. 'ദ് ഗ്രാന്റ് ഡിസൈന്റെ' ഉള്ളടക്കമല്ല, അതിന്റെ പ്രകാശന വേളയില്‍ ഹോക്കിങ് നടത്തിയ ദൈവ വിരുദ്ധ പരാമര്‍ശങ്ങളാണു ഡോ. ഗിരിജാ വല്ലഭനെ കൂടുതല്‍ വിഷമിപച്ച്ചതെന്നു തോന്നുന്നു. ലൗ ഗെറിങ് സിന്‍ഡോം ബാധിച്ചിട്ടും പുസ്തക രചന നടത്തുന്നു എന്നതല്ല 'ബ്രീഫ് ഹിസ്റ്ററി ഓഫ് റ്റൈം' 60 ലക്ഷത്തിനു മേല്‍ കോപ്പികള്‍ വില്‍ക്കപ്പെടാന്‍ കാരണം.
ശൂന്യതയേയും മഹാവിസ്ഫോടനത്തേയും കുറിച്ചുള്ള വിവിധ കാഴ്ച്ചപ്പാടുകളും നിരീക്ഷണങ്ങളും കണ്ടെത്തലുകളും ശാസ്ത്രഞര്‍ അല്ലാത്തവര്‍ക്കും വായിച്ചു മനസ്സിലാക്കാനുതകും വിധം പ്രസിദ്ധീകരിച്ചു എന്നതാണു 'ബ്ലാക്ക് ഹോര്‍സ് ആന്റ് ബേബി യൂണിവേര്‍സ്' 'ബ്രീഫ് ഹിസ്റ്ററി ഓഫ് റ്റൈം', യൂണിവേര്‍സ് ഇന്‍ നട്ട് ഷെല്‍' തുടങ്ങിയ ഹോക്കിങ് രചനകളെ മറ്റുള്ളവര്‍ക്കു ചിന്തിക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ പിടിച്ചുയര്‍ത്തിയത്. സമയത്തിന്റെ ലഘു ചരിത്രം വായിക്കുമ്പോള്‍ മനസ്സില്‍ മേല്പ്പത്തൂര്‍ മാത്രം കടന്നു വരുന്നു എന്നതാണ് ഇവിടെ പ്രധാന പ്രശ്നം. ദൈവം എന്ന ആശയത്തിനെതിരെ നിരീക്ഷണങ്ങള്‍ നട്ത്തുമ്പോള്‍ ഹോക്കിങിനു നേര വാളോങ്ങുന്നതു എന്തിനാണ്?

എലിപ്പയ്യൂരണിയിലെ അസാധാരണ കാഴ്ചകള്‍

ലൈബ്രറിയില്‍ ഇരുന്നു ആളുകള്‍ പുസ്തകം വായിക്കുന്നത് കണ്ടാല്‍ ആര്‍ക്കെങ്കിലും അത്ഭുതം തോന്നുമോ?എന്തായാലും എനിക്ക് തോന്നി.പതിവ് പോലെ തമിഴ് നാട്ടിലെ ഒരു ഗ്രാമത്തില്‍ ഇറങ്ങിയതായിരുന്നു. എലിപ്പയ്യൂരണി ഗ്രാമതിലായിര്‍ന്നു ഇന്നലെ. തൂത്തുക്കുടി ജില്ലയിലെ കോവില്‍ പട്ടിക്കടുതാണ് ഈ ഗ്രാമം. പതിവ് രീതിയനുസരിച്ച് അവിടെ ഒന്ന് ചുറ്റിയടിക്കാന്‍ പോയപ്പോള്‍ തൊട്ടു മുന്നില്‍ തന്നെ പഞ്ചായത്ത്‌ ലൈബ്രറി.ഇത് വരെ തമിഴ് നാട്ടിലെ വിവിധ ഗ്രാമങ്ങളിലായി ഒരു നൂറു ലൈബ്രറികള്‍ എങ്കിലും കണ്ടു കാണും. പലപ്പോഴും കുറച്ചു സമയം അവിടെ വിശ്രമിക്കാം എന്ന് കരുതി ഇരിക്കുകയും ഉണ്ട്.പലപ്പോഴും കൂടെ ഉള്ള പഞ്ചായത്ത് പ്രസിഡണ്ടോ ക്ലര്‍ക്കോ വന്ന് ഇഞ്ച് കണക്കിനുള്ള പൊടി തട്ടി കളഞ്ഞു ഇരിക്കാന്‍ സൌകര്യവും ഉണ്ടാക്കി തരും.പക്ഷെ ഇന്നലെ എലിപ്പയ്യൂരനിയില്‍ ലൈബ്രറിയില്‍ കയറി ഇരിക്കാം എന്ന് കരുതിയപ്പോള്‍ അവിടെ ചില മനുഷ്യര്‍ ഇരിക്കുന്നു!കുറച്ചു സമയം അവിടെ ചിലവഴിച്ചപ്പോള്‍ കുറച്ചു കുട്ടികള്‍ വരുന്നു, പുസ്തകം എടുത്തു അവിടെ ഇരുന്നു വായിക്കുന്നു. വൈകുന്നേരം ആണെങ്കിലും മറ്റു ചിലര്‍ വന്നു പത്രം വായിക്കുന്നു.പലപ്പോഴും ഗ്രാമങ്ങളിലെ ലൈബ്രറികള്‍ കാണുമ്പോള്‍ ആലോചിക്കുന്ന ഒരു കാര്യമുണ്ട്... എന്തിനാണ് എങ്ങനെ ലൈബ്രറികള്‍ നിര്‍മ്മിക്കുന്നത്? ലക്ഷങ്ങള്‍ ചെലവഴിച്ചു കെട്ടിടങ്ങള്‍, അതില്‍ കുറെ സ്റ്റീല്‍ റാക്കുകള്‍... അതിനുള്ളില്‍ നൂറു കണക്കിന് പുസ്തകങ്ങളും അതിന്റെ ഇരട്ടി അളവില്‍ പൊടിയും. ഒരു പുസ്തകം പോലും ആരും തുറന്നു നോക്കിയതായി തോന്നിയിട്ടില്ല. പല ഇടങ്ങളിലും ജനറല്‍ നോളെജ് പുസ്ത്കങ്ങലായിരിക്കും കൂടുതല്‍. കലാമിന്റെ പുസ്തകങ്ങളും കാണും.പലതും തമിഴ് ആയതിനാല്‍ വെറുതെ പൊടി തട്ടി മരിച്ചു നോക്കും. അതിനിടെ വല്ലപ്പോഴും കിട്ടുന്ന ഇഗ്ലീഷ് പുസ്തകങ്ങള്‍ സമയം കളയാനായി അവിടെ ഇരുന്നു വായിക്കും. ഇതാദ്യമായാണ് ലൈവ് ആയ ലൈബ്രറി കാണുന്നത്.
http://palluruthytoday.blogspot.in/2011/07/from-policing-to-participation_20.html
വായന മരിക്കുന്നു എന്നാരാണ് പറഞ്ഞത്?
എലിപ്പയ്യൂരനിയില്‍ കുറച്ചു സമയം കൂടി ചുറ്റി നടന്നപ്പോള്‍ പഴയ ചില കാഴ്ചകള്‍ കൂടി കാണാനായി .
നമ്മുടെ നാട്ടില്‍ അന്ന്യം നിന്ന് പോയ ടൈപ്പ്‌ റൈറ്റിംഗ് ഇന്‍സ്റ്റിട്ട്യൂട്ട്.

നാളെ (ജൂലൈ 16ന് ) ഇനാം മണിയാച്ചിയില്‍ പോകണം. അവിടെ എന്തൊക്കെ ആയിരിക്കും ഉണ്ടാകുക? കാത്തിരുന്നു കാണാം.

ഇനാം മണിയാച്ചി എന്ന മറ്റൊരു ഗ്രാമം

ഇത് മറ്റൊരു ലൈബ്രറി. ഇവിടെ ലൈബ്രറിക്കകത്തു പൊടി ഉണ്ടാകാന്‍ സാധ്യത വളരെ കുറവാണ്. കാരണം - പൊടി പോലും കടക്കാത്ത വിധത്തില്‍ ജനലും വാതിലുമെല്ലാം അടച്ചിട്ടിരുക്കുകയാണ്. കോവില്‍ പട്ടിക്കടുത്ത് തന്നെ ഉള്ള മറ്റൊരു ഗ്രാമമാണിത് . ഇനാം മണിയാച്ചി എന്ന് പേര്. ലൈബ്രറി അങ്ങനെ ഉപയോഗിക്കാറില്ല എന്നാണു അടുത്ത് താമസിക്കുന്നവര്‍ പറയുന്നത്. പുസ്തകം വായിക്കാന്‍ പോയിട്ട് വെറുതെ പോലും ആരുമങ്ങനെ വരാറില്ലത്രേ. ഒന്നോ രണ്ടോ കുട്ടികള്‍ ലൈബ്രറിക്കു പുറത്തു കളിക്കാന്‍ വരും. അത്ര തന്നെ.

https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgPdq1LW8ljDHZTlvRY5-eMipRRQ_YHGMPhinmpy4OR5jg2YSKZovDL-mHDEZZEd65GnS7VJxYxUH-Ds1VHYqVH_ghr85xQMaobRMBQd-0_l8WDOfHxqrRbN9ZlolKTuv66OhtL3XqjQqY/s1600/enam+maniyatchi+library+2.jpg

എലിപ്പയ്യൂരണിയിലെ ലൈബ്രറിയെക്കുറിച്ച് എഴുതിയ ഓര്‍മ്മയുമായാണ് ഇനാം മണിയാച്ചിയിലെ ലൈബ്രറിക്കടുത്തു പോയത്. പക്ഷേ.........

എന്നെ ഒന്നു പറ്റിക്കൂ

എന്നെ ഒന്നു പറ്റിക്കൂ

ഇനി ഉടനെ വരാന്‍ പോകുന്ന ഒരു തട്ടിപ്പ് പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പേരിലായിരുക്കും. അക്കാര്യം ഊഹിക്കാന്‍ അത്ര വലിയ പാണ്ഡിത്യമൊന്നും വേണ്ടി വരില്ല. ഇപ്പോഴിത് തട്ടിപ്പുകളുടെ കാലമാണല്ലോ. ഓരോ ദിവസവും ഓരോ പുതിയ തട്ടിപ്പുകളുടെ വാര്‍ത്തകള്‍ വരുന്നു. അടുത്ത ആഴ്ച , അല്ലെങ്കില്‍ ഏറിയാല്‍ ഒരു രണ്ടു മാസത്തിനകം പുറത്തു വരാന്‍ പോകുന്ന ഒരു തട്ടിപ്പിനെ കുറിച്ച് പ്രവചനം നടത്തിയാലോ എന്നാണു എന്‍റെ ആലോചന.കുബേരന്റെ സഞ്ചിയും സ്വര്‍ണത്തിന്റെ കുമ്പളങ്ങയും എല്ലാം ഭംഗിയായി വിറ്റവര്‍ക്ക് ഒരു സൂപ്പര്‍ ബംബര്‍ ലോട്ടറി അല്ലെ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളുടെ പേരില്‍ അടിച്ചിരിക്കുന്നത്‌.എങ്ങനെ എന്നാണോ?കീശയില്‍ പണവും തലയില്‍ കളിമണ്ണും ധാരാളമായി സൂക്ഷിച്ചിട്ടുള്ള കുറെ പേര്‍ നമുക്കിടയില്‍ ഉണ്ടല്ലോ. വരും ദിവസങ്ങളില്‍ ഈ തട്ടിപ്പുകാര്‍ അവരെ സമീപിക്കും. എന്നിട്ട് തങ്ങളുടെ കയ്യിലുള്ളത് പദ്മനാഭ ക്ഷേത്രത്തില്‍ നിന്നുള്ള രതനമാണ് എന്ന് പറയും. ഇത് വീട്ടില്‍ സൂക്ഷിച്ചാല്‍ ഐശ്വര്യം ടാക്സി പിടിച്ചു വരും എന്നെല്ലാം വച്ച് കാച്ചുമ്പോള്‍ അത് കൈക്കലാക്കാനായി എത്ര പണം വേണമെങ്കിലും ഇറക്കാന്‍ ഈ മണ്ടന്മാര്‍ തയ്യാറാവും.ഇതിനിടയില്‍ അല്‍പ്പം ബുദ്ധി ഉള്ളവര്‍ ചോദിക്കും, ഇതെങ്ങനെ കിട്ടി? അവിടെ ടിറ്റ് സെക്യൂരിറ്റി ആയിരുന്നില്ലേ എന്നെല്ലാം.അവിടെ നിലവറയില്‍ ഡ്യൂട്ടി ഉണ്ടായിരുന്ന ചിലര്‍ ചേര്‍ന്ന് കടത്തിയ ആകെ മൂന്നു രത്നങ്ങളില്‍ ഒന്നാണ് ഇത് എന്നായിരിക്കും മറുപടി. മറ്റു രണ്ടെണ്ണം എവിടെ എന്നാണോ? ഏറ്റവും വില പിടിച്ച ഒന്ന് നാസക്കാര്‍ അമേരിക്കക്ക് കൊണ്ട് പോയി. അടുത്തത് അംബാനി വില കൊടുത്തു വാങ്ങി. ഇനി ശേഷിക്കുന്നത് ഇതാണ്.ഓ ടാറ്റയും ബിര്‍ലയും ഒന്നും ഇത് അറിയും മുന്‍പ് വാങ്ങണം എന്നായിരിക്കും ഇത് കേള്‍ക്കുന്നവരുടെ മനസ്സില്‍. എന്തായാലും കുറച്ചു ലക്ഷങ്ങള്‍ പോയാല്‍ എന്താ രത്നം കയ്യില്‍ കിട്ടിയില്ലേ? കൊടുക്കെടാ പണം .നിത്യ പൂജയ്ക്കുള്ളവ സൂക്ഷിച്ചിരിക്കുന്ന ഇ നിലവറ പരിശോധിച്ച് കഴിഞ്ഞു. ഇനിയും പരിശോധിക്കാത്ത ബി നിലവറയില്‍ ഉണ്ടെന്നു കരുതുന്ന നിധികളെ കുറിച്ച് വലിയ കഥകള്‍ മെനയാന്‍ കഴിവുള്ള ആളുകള്‍ക്ക് സാധ്യതകള്‍ വളരെ ഏറെ എന്ന് സാരം. Sky is the limit എന്ന് പോലും പറയാനാവില്ല.ശേഷം മൂന്നോ നാലോ മാസങ്ങള്‍ക്ക് ശേഷം പത്രത്തില്‍ വരും.......പുതിയ തട്ടിപ്പിനെ കുറിച്ചുള്ള വാര്‍ത്തയായി........കാത്തിരിക്കാം
M. Smithy
July21, 2011

അന്ന ഹസാരെ സമരം തുടരുമ്പോള്‍

അണ്ണാ ഹസാരയുടെ നീക്കങ്ങള്‍ നല്ല ഒരു കാര്യത്തിനു വേണ്ടി തന്നെ , പക്ഷെ, അവിടെയുള്ള ചില അപകടങ്ങളും കാണാതിരുന്നു കൂടാ. രാം ദേവിന്റെ സമരം അതിനുള്ള ഏറ്റവും നല്ല ഉദാഹരണമായിരുന്നു.
see this link also.
http://www.scribd.com/doc/58733226

നല്ല കാര്യങ്ങള്‍ക്കു വേണ്ടിയുള്ള തെറ്റായ കീഴ് വഴക്കങ്ങള്‍

നല്ല കാര്യങ്ങള്‍ക്കു വേണ്ടിയുള്ള
തെറ്റായ കീഴ് വഴക്കങ്ങള്‍
ലോക്പാല്‍ ബില്‍ തയ്യാറാക്കാനുള്ള സമിതിയിലെ കേന്ദ്രമന്ത്രിമാര്‍ക്കു പുറമേയുള്ള അഞ്ച് അംഗങ്ങളെ പൊതു സമൂഹത്തിന്റെ പ്രതിനിധികള്‍ എന്നാണല്ലോ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. സര്‍ക്കാര്‍ ഇതര പ്രതിനിധികളായ ഇവരുടെ യോഗ്യതയേയോ ഉദ്ദേശശുദ്ധിയേയോ ആരും ചോദ്യം ചെയ്യാന്‍ സാധ്യതയില്ല. പക്ഷേ, ഇവരെ പൊതു സമൂഹത്തിന്റെ പ്രതിനിധികള്‍ എന്നു വിശേഷിപ്പിക്കുന്നതു ശരിയാണോ? അഴിമതി വിരുദ്ധ മുന്നേറ്റത്തിന്റെ പടനായകര്‍ എന്നോ ലോക്പാല്‍ ബില്ലിനായുള്ള ആക്ടിവിസ്റുകള്‍ എന്നോ മാത്രമല്ലേ ഇവരെ വിശേഷിപ്പിക്കേണ്ടത്?
ദേശീയ മാധ്യമങ്ങള്‍ എന്നു സ്വയം വിശേഷിപ്പിക്കുന്ന ഡെല്‍ഹി മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കാന്‍ കഴിയുന്നവര്‍ക്ക് പൊതു സമൂഹത്തിന്റെ പ്രതിനിധികളായി വിവിധ ഭരണ/ നിയമ നിര്‍മാണ പ്രക്രിയകളില്‍ കടന്നു കൂടാനാവുന്ന അപകടകരമായ സാധ്യതയാണ് വിദൂര ഭാവിയിലേക്കു നോക്കുമ്പോള്‍ ഈ പ്രവണത മൂലം സൃഷ്ടിക്കപ്പെടുന്നത്. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തു മെമ്പര്‍ മുതല്‍ പാര്‍ലമെന്റ് അംഗങ്ങള്‍ വരെയുള്ള യഥാര്‍ത്ഥ ജനപ്രതിനിധികള്‍ക്കാണ് ഏതു തലത്തില്‍ വിശകലനം ചെയ്താലും പൊതു സമൂഹത്തിന്റെ പ്രതിനിധികള്‍ എന്ന വിശേഷണത്തിന്‍ അര്‍ഹത. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതു പോകട്ടെ, വോട്ടു ചെയ്യുവാനോ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുവാനോ പോലും താല്‍പ്പര്യമില്ലാത്തവര്‍ക്ക് പൊതുസമൂഹത്തിന്റെ പ്രാതിനിധ്യം എന്ന ആട്ടിന്‍തോല്‍ അണിയാന്‍ ഭാവിയില്‍ അവസരമുണ്ടാക്കരുത്. കഴിവിന്റെ അടിസ്ഥാനത്തിലായാലും പബ്ളിക് റിലേഷന്‍സ് തന്ത്രങ്ങളുടെ ബലത്തിലായാലും ഡെല്‍ഹി മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നവര്‍ സൂപ്പര്‍ ജനപ്രതിനിധികളാകുന്ന അവസ്ഥയുണ്ടായാല്‍ ഹൈജാക്കു ചെയ്യപ്പെടുന്നത് നമ്മുടെ ജനാധിപത്യമായിരിക്കും. അഴിമതിക്കെതിരായ പോരാട്ടം പോലുള്ള വളരെ നല്ല കാര്യങ്ങളുടെ മറയില്‍ ഇത്തരം അനാശ്യാസ കീഴ് വഴക്കങ്ങള്‍ സൃഷ്ടിക്കപ്പെടാതിരിക്കാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.

എം. സ്മിതി

TOURISM VILLAGE FOR SUSTAINABLE DEVELOPMENT

By M. Smithy
Blessed with vast stretches of serene backwaters, ideal setting for country boat cruises, indigenous fishing, crab farming and prawn culture are enough for an Indian village to attract tourists. These advantages of Kumbalangi led the Kerala Tourism Department to select it as the model tourism village of the State. Now Kumbalangi is prepared to earn the benefits from its natural beauty and the specialties of unique village life. A warm and friendly village folk - farmers, fishermen and boatmen-await the tourists. They take travellers to the sea and paddy fields. In the evenings, the travellers experience an exceptional ly soothing atmosphere by walking along the mangroves in the tranquility of the cool wind. The Ministry of Tourism has helped the State Tourism Department with a financial assistance of Rs 50 lakh to initiate the development of the model tourism villages of Kerala. The major objective of this project is to involve the rural people in developing tourism so that they may reap the socio-economic benefits through an increase in the income and with more job opportunities for them. Projecting a model village for tourism is a new concept altogether. The State Tourism Department has decided to project two villages - Kumbalangi and Kumbala-as the model villages for tourism in Kerala. The proximity to Cochin, the tourism capital of Kerala, also helped the beautiful island of Kumbalangi in getting the status of a model tourism village. The large cluster of Chinese nets, fish farms, house-hold industries like copra and coir-making and typical local cuisines largely attract the tourists. Besides, religious and cultural ceremonies are part of this island village of 35,000 population. It is an ideal destination for tourists who want to discover something new and exciting - a lovely backwater village having lush green paddy fields intimately interlocked with vast stretches of water. Kumbalangi offers the tourists vibrant festivals and exotic local cuisines. The boatman’s song adds colour to it. It also gives one an opportunity to understand the villagers and their life style better. The tourist feels relaxed. At the same time, steps are being taken to preserve the environment and eco-system of Kumbalangi. Besides, the decision not to build any new structures also attracts interest of the environment-concerned travellers. Only the available current facilities will be improved further for the development of tourism. The project proposes to initiate work for better sanitary conditions, solid waste disposal, development of walkways and boat jetties, improving upon the bridge connecting the island to the mainland, water harvesting and boat cruising. The cage culture type of fish farming at Kumbalangi is apt to be an added attraction to the foreigners as well as the domestic tourists. Fish is cultivated in cages in the natural way. This method is usually practised in the Scandinavian countries. Traditional crab farming and “I catch, you fry” style of backwater cruise are also available for the tourists. They get a chance to accompany the local fisherman in their daily outings to the backwaters. The network of water bodies caresses the village before merging into the Arabian Sea. Not surprisingly, exotic varieties of the backwater catch spice up every meal. The village is also home to lush green paddy fields where the famous ‘pokkali’ organic rice is cultivated. Many package tours and other programmes are being prepared in connection with the model tourism village project. These mainly concentrate in back water cruising, both in daytime and night, besides boating in the countryside and along the mangrove. Presentation of the traditional cultural programmes is also part of the packages. The night cruising is accompanied by the boatman’s song. Plans to arrange special huts near the Chinese nets are also on the anvil. Besides the Tourism Ministry’s financial support to promote rural tourism destinations, the State government has invested Rs. 75 lakh to develop the roads of Kumbalangi. The village panchayat is also actively cooperating . The tourist season at Cochin starts in November. The city has been witnessing an increase in the number of tourists with each passing year. The hotels in Cochin and its surrounding areas remain full with domestic and international tourists during the Christmas and New Year celebrations. The forecast by the World Travel and Tourism Council (WTTC) has already projected a very rosy future for the tourism industry in Kerala.
(Wednesday, January 21, 2004)