Wednesday, September 28, 2011

chithariya chillukal

ഡിക്സനെന്നും മാര്‍ട്ടിനെന്നും മാറി മാറി വിളിക്കപ്പെടുന്ന എന്‍റെ സുഹൃത്ത്........ എം.ഡി. പള്ളുരുത്തി എന്ന ഒരു പൊട്ട തൂലികാ നാമവും അവനുണ്ട്. കഴിഞ്ഞ ദിവസം മഹാനഗരത്തിന് അര കിലോമീറ്റര്‍ പോലും അകലെയല്ലാത്ത കുഗ്രാമത്തില്‍ പോയി തിരിച്ചു വന്ന രാത്രിയില്‍ ഞങ്ങള്‍ ഡിക്സനെ ഞെട്ടിച്ചു. മദ്യം ചേര്‍ക്കാതെയും കവിത കഴിക്കാം എന്നു രാജുവും ജയരാജുമെല്ലാം കൂടി കാട്ടിക്കൊടുത്തതിന്‍റെ ബാക്കി പത്രമാണിതെന്നു വേണമെങ്കില്‍ നമുക്കു സ്ഥാപിക്കാം.


എന്‍റെ ചങ്ങാതീ..
ഇന്നു രാവില്‍ നീ വിളമ്പിയ
വീഞ്ഞിന്‍റെ തുള്ളികളില്‍
നിറഞ്ഞൂറിയതെല്ലാം
സുഖദ സൗഹൃദത്തിന്‍റെ
അനര്‍ഘ നിമിഷങ്ങളെന്ന്
നിന്‍റെ കുചേല സുഹൃത്ത്
തിരിച്ചറിയുന്നതു പാപമാണോ?
ഇല്ലെന്നാണ്; എന്‍റെ
ദിനാന്ത്യകുറിപ്പില്‍ ഞാന്‍
കുത്തി വരച്ചിട്ടത്.
പൊറുത്താലും.
ഉപ്പില്‍ വെന്ത മാട്ടിറച്ചി
വൃത്താകാരത്തില്‍ മുറിച്ചെടുത്ത
തക്കാളിയും വെള്ളരിക്കയും.
ജ്യാമതീയ അളവു ശാസ്ത്രം
ഓര്‍മിപ്പിച്ചിരുന്നു.
എന്നെ, ശീതീകരിച്ചെടുത്ത
കേര ലഹരിയും അതിന്‍‌മേല്‍
വൈദേശിക ലഹരിയുടെ
വിലയാര്‍ന്ന മേമ്പൊടിയും
തൊട്ടുകൂട്ടാന്‍ കവിതയുടെ
കാമ്പുള്ള സ്വാദും
ഡിക്സന്‍റെ പൊട്ടക്കവിതകളുടെ
കല്ലുകടികളും.

അവര്‍ഹനാമെന്നിലെ കവിയെ
സൗഹൃദം കൊണ്ടു കയ്യൊപ്പിട്ട്
നിരൂപണ സുഖം തേച്ചു വെച്ച
സഹിതീ സദസ്സും.

മണ്‍സൂണിലെ കാവല്‍ക്കാരി
മക്കളാം നമ്മെ ചേര്‍ത്തു വെച്ച്
പാതിരാക്കിളികള്‍ക്കൊപ്പം പകര്‍ന്ന
മാതൃവാല്‍സല്യത്തിന്‍റെ
താരാട്ടുകളും മറക്കാനാവുമോ!

By Martin Dixon
(MD Palluruthy)

Tuesday, August 30, 2011

വീണ്ടും ഫോര്‍ട്ട്‌കൊച്ചി കടപ്പുറത്തേക്ക്

വീണ്ടും ഫോര്‍ട്ട്‌കൊച്ചി കടപ്പുറത്തേക്ക്

പുതുവര്‍ഷപ്പിറവി ആഘോഷിക്കാന്‍‌ ഇത്തവണ ഫോര്‍ട്ട്‌കൊച്ചി കടപ്പുറത്തായിരുന്നു പോക്ക്. കുറെയേറെ നാളുകള്‍ക്കു ശേഷമാണ് വര്‍ഷപ്പിറവി ആഘോഷിക്കാന്‍ അങ്ങു പോകുന്നത്. ഫോര്‍ട്ട്‌കൊച്ചയിലെ ആ പഴയ മനോഹര കടല്‍ത്തീരത്തിനെ കടലെടുത്തു കൊണ്ടു പോയെങ്കിലും പുതുവര്‍ഷപ്പിറവി ആഘോഷിക്കാന്‍‌ അര്‍ദ്ധരാത്രി കടപ്പുറത്തെത്തുന്ന കൊച്ചിക്കാരുടെ ആവേശത്തെ കവര്‍ന്നെടുക്കാന്‍‌ ആര്‍ക്കുമായിട്ടില്ല. ഉള്ള കടപ്പുറത്ത് ഓണം പോലെയോ ക്രിസ്മസ് പോലെയോ അല്ല, അതിനേക്കാളെല്ലാം ആവേശത്തോടെ നവവല്‍സരത്തിന്‍റെ വരവ് ആഘോഷിക്കാന്‍‌ അവര്‍ ഇന്നലെയും ഒഴുകി എത്തുന്നതു കാണാനായി. രാത്രി 12 മണിക്കുള്ള പപ്പാഞ്ഞി കരിക്കലിനു ശേഷം തിരിച്ചു സൗദി, തോപ്പും‌പടി, പള്ളൂരുത്തി എന്നിവിടങ്ങളീലൂടെ തിരിച്ചെത്തിയപ്പോള്‍‌ രണ്ടു മണി കഴിഞ്ഞു.
അതിനിടെ പാതിരാ കുര്‍ബാന നടക്കുന്ന സാന്താക്രൂസ് ബസലിക്ക വഴിയും പോയി. കുര്‍ബാനയ്ക്കൊന്നുമല്ല, വെറുതെ അതു വഴി പോയി എന്നു മാത്രം. പാതിരാകുര്‍ബാനയുടെ ഒരു രസം (എനിക്കു) കിട്ടുന്നത് ക്രിസ്മസിനും ഉയര്‍പ്പിനും മാത്രമാണ്.
"നീ എന്താണോ അതാവുക..........
നീ എന്താണോ അതായതിനു ശേഷം മാത്രം സ്വപ്നം കാണാന്‍‌ തുടങ്ങുക..."
കലാമിനേയും ലൂദര്‍ കിങിനേയും ബൈബിളിനേയും കോര്‍ത്തിണക്കി കുര്‍ബാന മധ്യേയുള്ള പാതിരിയുടെ പ്രസംഗം......രണ്ടോ മൂന്നോ മിനിറ്റു മാത്രമേ കേട്ടുള്ളൂ.
ഇപ്പോഴിതാ കൊച്ചിയിലെ പുതുവര്‍ഷാഘോഷങ്ങളില്‍ പങ്കെടുത്തവരെ ആകാശവാണി കൊച്ചി എഫ്.എമ്മിലെ സുഹൃത്ത് ഇന്‍റര്‍‌വ്യൂ ചെയ്യുന്നു. ഒരു കാര്യം മറന്നു-ഫോര്‍ട്ട്‌കൊച്ചിയില്‍ കഴിഞ്ഞ ദിവസം ചൂണ്ടയിടല്‍‌ മല്‍സരവും ഉണ്ടായിരുന്നു. (കടലിലെ മീനുകളെ മാത്രം പിടിക്കാനായുള്ള ചൂണ്ടയിടലായിരുന്നു കേട്ടോ) എന്തായാലും അന്നു തമിഴ്നാട്ടിലായിരുന്നതിനാല്‍‌ സംഭവം കാണാനായില്ല.
എം. സ്മിതി
01-01-2012

ദു:ഖങ്ങളെ കരിച്ചകറ്റി പുതുവര്‍ഷത്തെ സ്വാഗതം ചെയ്യാം

പപ്പാഞ്ഞി കരിക്കല്‍ പശ്ചിമ കൊച്ചിയിലെ പുതുവല്‍സരാഘോഷങ്ങളിലെ ഒഴിവാക്കാനാവാത്ത ഒരിനമാണ്‌. ഒരു വര്‍ഷം കടന്നു പോകുമ്പോള്‍‌ ആ വര്‍ഷത്തിലെ ദുഖങ്ങളെയെല്ലാം അതോടൊപ്പം പറഞ്ഞയക്കുന്നതിന്‍റെ പ്രതീകമായാണ് പശ്ചിമ കൊച്ചിയില്‍‌ പപ്പാഞ്ഞിയെ കരിക്കുന്നത്. പശ്ചിമ കൊച്ചിയെന്ന പഴയ ആ കൊച്ചിയും എറണാകുളവും എല്ലാം ചേര്‍ന്ന് ഇമ്മിക്കി വലിയ കൊച്ചിയായപ്പോള്‍‌ ഈ പപ്പാഞ്ഞിയും ലോക പ്രസിദ്ധമായ സാന്താക്ലോസും പലര്‍ക്കും പരസ്പരം മാറിപ്പോകാന്‍‌ തുടങ്ങി. ക്രിസ്മസ് തലേന്ന് സമ്മാനവുമായി വരുന്ന സാന്താ അപ്പൂപ്പനെ എന്തിനാണീ നവവല്‍സരപ്പിറവി വേളയില്‍‌ അഗ്നിക്കിരയാക്കുന്നതെന്നു വരെ ചോദിക്കുന്ന പുത്തന്‍ കൊച്ചിക്കാരെ ഇപ്പോള്‍ കാണാം. സാന്താ അപ്പൂപ്പനെയല്ല, പപ്പാഞ്ഞിയെ ആണു തങ്ങള്‍‌ കത്തിക്കുന്നതെന്ന് മട്ടാഞ്ചേരിയും ഫോര്‍ട്ട്കൊച്ചിയും പള്ളുരുത്തിയും കണ്ണമാലിയും എല്ലാം അടങ്ങിയ പശ്ചിമകൊച്ചിക്കാര്‍ക്കറിയാം.
ഡിസംബര്‍ 31 ന് രാത്രി 12 മണിക്ക് പശ്ചിമ കൊച്ചിയിലെമ്പാടുമായി ആയിരക്കണക്കിനു പപ്പാഞ്ഞികളെ കരിക്കും. തികച്ചും അനൗപചാരികമായ കൂട്ടങ്ങള്‍ രാത്രി പന്ത്രണ്ടു മണിക്ക് പപ്പാഞ്ഞികളെ കരിച്ച് പുതു വര്‍ഷത്തെ സ്വാഗതം ചെയ്യും. ഈ പപ്പാഞ്ഞികള്‍ കത്തി തുടങ്ങിയ ശേഷമായിരിക്കും പശ്ചിമ കൊച്ചിക്കാര്‍‌ എല്ലാവരോടും ഹാപ്പി ന്യൂ ഇയര്‍ വിളിച്ചു കൂകുന്നത്. ഇരുന്നൂറു വര്‍ഷത്തിലേറ നീണ്ടു നിന്ന പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ഇഗ്ലീഷ് ആധിപത്യങ്ങളുടെ ബാക്കി പത്രവും പ്രാദേശിക സംസ്ക്കാരവും എല്ലാം കൂടിക്കലര്‍ന്നതാണീ വ്യത്യസ്ഥമായ ആഘോഷത്തിന്‍റെ അടിത്തറ.
ഫോര്‍ട്ടുകൊച്ചി കടപ്പുറമായിരുന്നു എന്നും പപ്പാഞ്ഞി കരിക്കലിന്‍റെ പ്രധാന കേന്ദ്രം. കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരക്കണക്കിന് ആണും പെണ്ണൂം അര്‍ദ്ധരാത്രിയില്‍‌ അവിടെ തടിച്ചു കൂടുമായിരുന്നു. അതോടൊപ്പം ആയിരക്കണക്കിനു ചെറിയ പപ്പാഞ്ഞികള്‍‌ മറ്റു ഭാഗങ്ങളിലും കരിക്കും. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഫോര്‍ട്ട്കൊച്ചി ബീച്ച് കടലെടുത്തു പൊയ്ക്കൊണ്ടിരിക്കുകയാണല്ലോ. കടപ്പുറമില്ലാതെ എങ്ങനെ കടപ്പുറത്ത് പപ്പാഞ്ഞിയെ കരിക്കാന്‍? എങ്കിലും ലഭ്യമായ ചെറിയ പ്രദേശത്ത് ഇപ്പോഴും ഡിസംബര്‍ 31 നു രാത്രി 12 മണിക്കു പപ്പാഞ്ഞി കരിക്കല്‍‌ നടത്തുന്നു. ആയിരക്കണക്കിനു പേര്‍ ഇപ്പോഴും അതിനു സാക്ഷികളാകാന്‍‌ എത്തുന്നു. ഇത് ഇന്നലെ രാത്രി നടത്തിയ പപ്പാഞ്ഞി കരിക്കലിന്‍റെ ദൃശ്യങ്ങള്‍. വളരെ പഴയ ഒരു മൊബൈല്‍ ക്യാമറ ഉപയോഗിച്ചു ചിത്രീകരിച്ചതിന്‍റെ പ്രശ്നങ്ങള്‍‌ ഈ വീഡിയോവിലുണ്ട്.
എം. സ്മിതി
01-01-2012

ഭീകരം ഈ ലാന്‍റിങ്

WEDNESDAY, AUGUST 31, 2011

ഭീകരം ഈ ലാന്‍റിങ്

നമ്മുടെ വ്യോമയാന മേഖലയിലുള്ളവര്‍ക്ക് അല്‍‌പ്പം കൂടി പരിശീലനം നല്‍കേണ്ടതുണ്ടെന്നു തോന്നുന്നു. വളരെ പ്രതികൂല കാലാവസ്ഥയായിട്ടും ഇന്നലെ ഉച്ചയ്ക്കു കൊച്ചിയില്‍ വിമാനം ഇറങ്ങാന്‍ അനുമതി നല്‍കിയവര്‍ക്ക് എന്ത് അവാര്‍ഡാണു നല്‍കേണ്ടതെന്നാണ് ആലോചിക്കുന്നത്.
ഇന്നലെ ഉച്ചയ്ക്കു ഹൈദരാബാദില്‍ നിന്നു പുറപ്പെട്ടപ്പോള്‍ തന്നെ കൊച്ചിയില്‍ കാലാവസ്ഥ പ്രതികൂലമാണെന്നു ക്യാപ്റ്റന്‍ അറിയിച്ചിരുന്നു. വിമാനം കൊച്ചിക്കടുത്തെത്തിയപ്പോള്‍ തന്നെ എയര്‍ പോക്കറ്റുകളില്‍ വീഴാനും തുടങ്ങി. (അപൂര്‍‌വ്വമായുള്ള വിമാന യാത്രകളില്‍ അതിലും അപൂര്‍‌വ്വമായി മാത്രം ഉണ്ടാകുന്ന എയര്‍പോക്കറ്റ് വീഴ്ച്കള്‍ ആസ്വദിക്കുന്ന കൂട്ടത്തിലാണു ഞാന്‍. പണ്ട് പവ്വര്‍ ഗ്ലൈഡിങിനു പോയപ്പോഴുണ്ടായതിന്‍റെ ചെറിയൊരു ഫീലിങ് ഒരു സെക്കന്‍റ് നേരത്തേക്കാണെങ്കിലും അനുഭവിക്കാമല്ലോ.) ഒന്നോ രണ്ടോ എയര്‍ പോക്കറ്റുകളില്‍ വീണ് അങ്ങനെ മുന്നേറുമ്പോഴാണ്, "കണ്‍‌ട്രോള്‍ റൂമുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു കൊണ്ടിരിക്കു..." എന്നു പൈലറ്റ് പറഞ്ഞ് തീര്‍ക്കും മുന്‍പ് തന്നെ വിമാനമങ്ങു താഴേക്കു വീഴും പോലെ. ഒരു എട്ടോ ഒന്‍പതോ എയര്‍ പോക്കറ്റുകളില്‍ ഒരുമിച്ചു വീണാല്‍ എങ്ങനെ ഇരിക്കും, അതു പോലെ. ഏതായാലും ഉടന്‍ തന്നെ സംഭവം നിയന്ത്രണ വിധേയമായി. അടുത്ത സീറ്റിലിരുന്ന ഹോളന്‍ഡുകാരായ ഭാര്യാഭര്‍ത്താക്കന്മാര്‍ കരച്ചിലിന്‍റെ വക്കിലെത്തി. ലണ്ടനില്‍ നിന്ന് വന്ന യുവതിയും അതേ നിലയില്‍ തന്നെയായി. കുട്ടികള്‍ നിര്‍ത്താതെ കരച്ചിലായി. അല്‍‌പ്പനേരത്തേക്കു വിട്ടു പോയ നിയന്ത്രണം തിരികെ ലഭിക്കാന്‍ ഏതാനും സെക്കണ്ടുകള്‍ കൂടി വൈകിയെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ എന്നു വിന്‍ഡോ മീറ്റില്‍ ഇരുന്നവര്‍ക്ക് കൃത്യമായി തന്നെ മനസ്സിലായി.
അല്‍‌പ്പ സമയം കൂടി ആടിയുലഞ്ഞ ശേഷം ഒന്നു രണ്ട് എയര്‍പോക്കറ്റുകളില്‍ കൂടി മാത്രം വീണ വിമാനം പത്തു മിനിറ്റിലേറെ വീണ്ടും മുകളില്‍ വട്ടമിട്ടു പറന്ന ശേഷം കൊച്ചിയില്‍ ഇറങ്ങി.
അമേരിക്കയില്‍ വെച്ച് ഒരിക്കല്‍ കൊടുങ്കാറ്റില്‍ പെട്ടപ്പോഴായിരുന്നു മുന്‍പൊരിക്കല്‍ സമാനമായ അനുഭവം ഉണ്ടായതെന്നായിരുന്നു ഒരു ടൂറിസ്റ്റിന്‍റെ പ്രതികരണം. നെടുമ്പാശ്ശേരിയില്‍ നൂറിലധികം തവണ ഇറങ്ങിയിട്ടുണ്ടെങ്കിലും ഇത്തരം ഒരനുഭവം ആദ്യം എന്ന് മറ്റു ചിലര്‍. ഇത്ര റിസ്ക്കായിരുന്നു എങ്കില്‍ എന്തിനു ലാന്‍റിങ് അനുവദിച്ചു എന്നായിരുന്നു പലരും ചോദിച്ചു കൊണ്ടിരുന്നത്. ഇന്നലെ കൊച്ചിയില്‍ ഇറങ്ങേണ്ടിയിരുന്ന പല ഫ്ലൈറ്റുകളും തിരുവനന്തപുരത്തേക്കും കോയമ്പത്തൂരിലേക്കും തിരിച്ചു വിട്ട സാഹചര്യത്തില്‍ എന്തിനായിരുന്നു ഈയൊരു വിമാനം റിസ്ക്കെടുത്തെ കൊച്ചിയില്‍ ഇറങ്ങാന്‍ അനുവദിച്ചത്? പ്രത്യേകിച്ചും ഒരപകടം ഉണ്ടായി 48‌ മണിക്കൂര്‍ പോലും കഴിയാത്ത സാഹചര്യത്തില്‍.
സര്‍‌വ്വീസുകള്‍ കൃത്യമായി നടത്തുന്നതിനേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത് സുരക്ഷിതത്വത്തിനാണെന്ന് ആരെയെങ്കിലും പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടതുണ്ടോ?
എം. സ്മിതി
31-08-2011

പശ്ചിമ കൊച്ചിയിലെ രാത്രി ബസ് സൗകര്യം നിര്‍ത്തലാക്കരുത്

പശ്ചിമ കൊച്ചിയിലെ രാത്രി ബസ് സൗകര്യം നിര്‍ത്തലാക്കരുത്
കേരളത്തില്‍ പൊതു ഗതാഗത സംവിധാനം ആരംഭിച്ച കാലം മുതല്‍ക്കേ പശ്ചിമ കൊച്ചിയിലൂടെ 24‌ മണിക്കൂറും ലഭ്യമായിരുന്നു. എന്നാല്‍ വൈറ്റിലയില്‍ പുതിയ ബസ് സ്റ്റാന്‍റ് നിര്‍മിക്കുന്നതിന്‍റെ പേരില്‍ ഈ സൗകര്യങ്ങളെല്ലാം ഒറ്റയടിക്കു നിര്‍ത്തലാക്കുകയാണ്. മംഗലാപുരം മുതല്‍ കന്യാകുമാരി വരെയുള്ള കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ തോപ്പും‌പടി വഴിയാണ് പതിറ്റാണ്ടുകളായി സര്‍‌വീസ് നടത്തിക്കൊണ്ടിരുന്നത്. ഇതില്‍ പകല്‍ സമയത്തുള്ള ബസ്സുകള്‍ തോപ്പും‌പടി, എറണാകുളം വഴി സര്‍‌വീസ് നടത്താത്തത് ഗതാഗതക്കുരുക്കിന്‍റെ പേരിലാണെന്ന് വാദത്തിനു വേണ്ടിയെങ്കിലും സമ്മതിക്കാം. പകല്‍ സമയത്തെ കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ തോപ്പും‌പടിയില്‍ നിന്ന് കുണ്ടന്നൂര്‍ വഴി വൈറ്റിലയ്ക്കു സര്‍‌വീസ് നടത്തിയാല്‍ നഗരത്തിലെ ഗതാഗത കുരുക്കില്‍ പെടുകയില്ല, കെ.എസ്.ആര്‍.ടി.സി.ക്ക് ഇപ്പോള്‍ ഉണ്ടാകുന്ന വരുമാന നഷ്ടം ഒഴിവാക്കുകയും ആകാം.
രാത്രി എട്ടു മണിക്കു ശേഷം ഇപ്പോള്‍ തോപ്പും‌പടി വഴിയുള്ള ബസ്സുകളൂം ഇനി മുതല്‍ വൈറ്റില വഴിയാക്കാനുള്ള തീരുമാനം പശ്ചിമ കൊച്ചിയിലെ ജനങ്ങള്‍ക്കുള്ള രാത്രി യാത്രാ സൗകര്യം എടുത്തു കളയലാകും. ഒരു റസിഡന്‍ഷ്യല്‍ ഏരിയയായി മാത്രം മാറുന്ന പശ്ചിമ കൊച്ചിക്കിതു വലിയ തിരിച്ചടിയായിരുക്കും. മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, പള്ളുരുത്തി, കുമ്പളങ്ങി, ചെല്ലാനം, കണ്ണമാലി, പെരുമ്പടപ്പ്, ഇടക്കൊച്ചി തുടങ്ങിയ മേഖലകളിലെ ജനങ്ങളെ ഇതു സാരമായി ബാധിക്കും. രാത്രി കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ തോപ്പും‌പടി വഴി പോകാതെ നേരിട്ടു വൈറ്റിലയ്ക്കു പോകുന്നതു വഴി ലാഭിക്കാനാകുക പരമാവധി ഏഴോ എട്ടോ മിനിറ്റായിരിക്കും. ഇതില്‍ തന്നെ അരൂര്‍ കഴിഞ്ഞാല്‍ വൈറ്റിലയില്‍ മാത്രമേ ഈ ബസ്സുകള്‍ക്കു സ്റ്റോപ്പും ഉള്ളു.
ഈ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ മൂന്നു മാര്‍ഗ്ഗങ്ങള്‍ പ്രയോജനപ്പെടുത്താം. ഒന്നാമത്തെ മാര്‍ഗ്ഗം-തോപ്പും‌പടിയില്‍ നിന്ന് നാഷണല്‍ ഹൈവേ 49 വഴി (യുപി പാലം) കുണ്ടന്നൂരില്‍ നാഷണല്‍ ഹൈവേ 47 ല്‍ പ്രവേശിച്ച് വൈറ്റില ബസ് സ്റ്റാന്‍റില്‍ കയറുക. ഗതാഗതക്കുരുക്കിന്‍റെ പ്രശ്നമേയില്ല എന്നതും ബൈപ്പാസ് വഴി പോകുന്നതിന് ഏകദേശം തുല്യ ദൂരം മാത്രമേ വരികയുള്ളു എന്നതും ഇതിന്‍റെ ഗുണമാണ്. പശ്ചിമ കൊച്ചിക്കാര്‍ക്കു നിലവിലുള്ള രാത്രി യാത്രാ സൗകര്യം നഷ്ടമാകില്ല, ദീര്‍ഘദൂര യാത്രക്കാര്‍ക്കു സമയ നഷ്ടം ഉണ്ടാകില്ല,കെ.എസ്.ആര്‍.ടി.സിക്ക് യാത്രക്കാരെ നഷ്ടമാകുന്ന പുതിയ പരിഷ്ക്കാരം ഒഴിവാക്കാം എന്നീ ഗുണങ്ങളും ഇതിലൂടെ ലഭിക്കും. രണ്ടാമത്തെ മാര്‍ഗ്ഗം- രാത്രി സര്‍‌വ്വീസുകള്‍ തോപ്പും‌‌പടിയില്‍ നിന്നു നിലവിലെ രീതിയില്‍ എറണാകുളം ബസ് സ്റ്റാന്‍റില്‍ പോയ ശേഷം അവിടെ നിന്നു വൈറ്റില ബസ് സ്റ്റാന്‍റില്‍ പോകുക. മൂന്നാമതെ മാര്‍ഗ്ഗം- രാത്രി കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ തോപ്പും‌പടി, എറണാകുളം വഴി നിലവിലെ രീതിയില്‍ സര്‍‌വീസ് നടത്തുക.
ഇതില്‍ ഏതു മാര്‍ഗ്ഗം സ്വീകരിച്ചാലും പശ്ചിമ കൊച്ചിയില്‍ ഇപ്പോള്‍ ലഭ്യമായിട്ടുള്ള രാത്രി ബസ് സൗകര്യം നിലനിര്‍ത്താം. പുതിയ പരിഷ്ക്കാരങ്ങള്‍ വന്നു തുടങ്ങിയപ്പോള്‍ മുതല്‍ സ്വകാര്യ പാരലല്‍ സര്‍‌വ്വീസുകള്‍ തോപ്പും‌പടി വഴി സര്‍‌വ്വീസ് വര്‍ദ്ധിപ്പിച്ച കാര്യവും കെ.എസ്.ആര്‍.ടി.സി. പരിഗണിക്കണം. അതു വഴി ലാഭം കൂടുതല്‍ ലഭിക്കും എന്നതു കൊണ്ടാണല്ലോ സ്വകാര്യ സര്‍‌വ്വീസുകള്‍ അങ്ങോട്ടു പോകുന്നത്. മെട്രോ റെയില്‍ ഉള്‍പ്പെടെയുള്ള ഭാവിയിലേക്കുള്ള പദ്ധതികളില്‍ നിന്നു ആസൂത്രണ ഘട്ടത്തില്‍ തന്നെ പുറത്താക്കപ്പെട്ട പശ്ചിമ കൊച്ചിക്ക് നിലവിലുള്ള ഗതാഗത സൗകര്യങ്ങളെങ്കിലും നില നിര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന കാര്യം കൂടി ഇവിടെ പരിഗണിക്കണം.
30-10-2011

മിഠായി മിഠായി... കടല മിഠായി

കടലമിട്ടായി കഴിക്കുകയാണെങ്കില്‍ അതു കോവില്‍‌പ്പട്ടി കടലമിട്ടായി തന്നെ ആയിരിക്കണമെന്ന് തമിഴ്നാട്ടിലെ സുഹൃത്തുക്കള്‍ പറയാറുണ്ട്.
കഴിഞ്ഞ ദിവസം കോവില്‍‌പ്പട്ടിയില്‍ നിന്നു കടലമിഠായി കഴിച്ചപ്പോളാണു സംഭവം ഇത്രത്തോളം രസകരമാണെന്നു മനസ്സിലായത്. തിരുനെല്‍‌വേലി എന്നു കേള്‍ക്കുമ്പോള്‍ തമിഴരുടെ മനസ്സില്‍ ഹല്‍‌വ കടന്നു വരുന്നതു പോലെയാണു കോവില്‍‌പ്പട്ടി എന്നു കേള്‍ക്കുമ്പോള്‍ കടലമിഠായി എന്നവര്‍ ചിന്തിക്കുന്നത്.
ഞങ്ങള്‍ സാധാരണ കപ്പലണ്ടി മിട്ടായി എന്നു വിളിക്കുന്ന കടലമിഠായി നന്നേ ചെറുതായിരിക്കുമ്പോള്‍ മുതല്‍ ധാരാളമായി കഴിച്ചിട്ടുണ്ട്. പക്ഷേ ഇവിടെ നിന്നു കഴിച്ച കടല മിഠായിക്കു മധുരം അല്‍‌പ്പം കുറയുമെങ്കിലും സ്വാദ് കുറെ ഏറും എന്നു മനസ്സിലായി.
കോവില്‍‌പ്പട്ടി ബ്ലോക്കിലെ ബോധവല്‍ക്കരണ പരിപാടികളുടെ അവസാന ദിവസം വെറുതെ ഒന്നു കറങ്ങാന്‍ ഇറങ്ങിയതായിരുന്നു. മാര്‍ക്കറ്റിനടുത്തുളള തെരുവിലെ നടരാജന്‍ കടയാണു നല്ല കടല മിഠായി കിട്ടുന്ന ഇടമെന്നു ലോഡ്ജിലെ ആളുകള്‍ പറഞ്ഞിരുന്നു.
ശേഷം പിന്നെ
എം. സ്മിതി

ചില പൂവാല പക്ഷ കെട്ടുകഥകള്‍

TUESDAY, JULY 26, 2011

ചില പൂവാല പക്ഷ കെട്ടുകഥകള്‍

എവിടെയോ ഏതോ ഒരു ബസില്‍ വച്ച് ഒരു പാവം പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതിനെ കുറിച്ചുംഅതിനെതിരെ നടപടിയെടുക്കുവാന്‍ നമ്മുടെ നീതീന്യായ വ്യവസ്ഥയ്ക്കു കഴിയാതെപോയതിനെക്കുറിച്ചും സണ്ണി ജോസെഫ് (കലാകൗമുദി ലക്കം 1870) എഴുതിയത് തികച്ചുംഅവിശ്വസനീയമായി തോന്നി. കേവലം ഭാവനാ വിലാസങ്ങള്‍ മാത്രമല്ലേ കത്തിനു പിന്നില്‍ എന്നുസംശയിക്കാന്‍ ഒട്ടനവധി ശക്തമായ കാരണങ്ങളുണ്ട്.
പറയപ്പെടുന്ന സംഭവത്തിനു ഇരയായ പെണ്‍കുട്ടിയുടെ വസ്ത്രധാരണ രീതി ഒന്നു മാത്രമാണുബസിലുണ്ടായിരുന്ന പുരുഷ കേസരിയെ മാനഭംഗത്തിനു മുതിരാന്‍ പ്രേരിപ്പിച്ചത് എന്നാണല്ലോ വാദം. വാദത്തിന്റെ അടിസ്ഥാനത്തില്‍ മാനഭംഗം നടത്തിയ വ്യക്തി കുറ്റവിമുക്തനാക്കപ്പെട്ടുവത്രെ! ഒരുസംശയം- മറ്റൊരാളുടെ പ്രേരണയാലാണു കുറ്റം നടത്തിയത് എന്നു സ്ഥാപിക്കുന്ന പ്രതിയെ കുറ്റവിമുക്തനാക്കുവാന്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ വകുപ്പുണ്ടോ? കുറ്റം ചെയ്യാന്‍ പ്രേരണ നല്‍കുന്നവ്യക്തിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ 108 മുതലുള്ള വകുപ്പുകളില്‍ വിവരിച്ചിട്ടുള്ള രീതിയില്‍കുറ്റം ചുമത്തി ശിക്ഷിക്കാനല്ലേ ഇവിടെ സാധ്യത തെളിയുന്നുള്ളൂ?
ഇവയൊക്കെ കൂട്ടി വായിക്കുമ്പോള്‍, മാനഭംഗത്തിനു മുതിര്‍ന്ന വസ്തുത കോടതിയില്‍ സമ്മതിച്ചവ്യക്തിയെ വെറുതെ വിട്ടു എന്നു വിശ്വസിക്കാന്‍ ബുദ്ധിമുട്ടു തോന്നുന്നു.
ബസില്‍ വെച്ചു രണ്‍ടു പേരും ചേര്‍ന്നു നടത്തിയ കലാപരിപാടിയായിരുന്നു എങ്കില്‍ പൊതുജനശല്യത്തിനെങ്കിലും വ്യക്തി ശിക്ഷിക്കപ്പെടേണ്‍ടതല്ലേ? ബസിലും പോലീസ് സ്റ്റേഷനിലുംകോടതിയില്‍ ഒന്നിലേറ തവണയുമായി നടന്ന ഇക്കാര്യങ്ങളെല്ലാം ഇത്ര കൃത്യമായി എങ്ങനെഅറിഞ്ഞാവോ?
യൂറോപ്പിലെ ജീവിത രീതിയെക്കുറിച്ചു നടത്തിയ പരാമര്‍ശങ്ങളും അടിസ്ഥാന രഹിതമാണെന്നുപറയാതെ വയ്യ.
( എം. സ്മിതി )